KeralaLatest News

‘പോരാളി ഷാജി’ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍

തന്റെ പ്രസ്താവന എന്ന പേരില്‍ ഇത് വാര്‍ത്തയായി നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയും പരാതിയുണ്ട്.

പോരാളി ഷാജി ഫേസ്ബുക്ക് പേജിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ശബരിമല വിഷയത്തില്‍ തന്റെ ചിത്രം വെച്ച്‌ അപകീര്‍ത്തിപരമായ പ്രചരിപ്പിച്ചെന്നാണ് പരാതി. എടതിരിഞ്ഞി വായനാശാല ചര്‍ച്ചവേദി എന്ന ഫേസ്ബുക്ക് പേജിനെതിരെയും തന്റെ പ്രസ്താവന എന്ന പേരില്‍ ഇത് വാര്‍ത്തയായി നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയും പരാതിയുണ്ട്.

സുധാകരന്റെ പ്രസ്താവനകള്‍ എന്ന് പറഞ്ഞാണ് അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നത്. ഇത് വ്യാജമാണെന്നും ഇത്തരത്തിലൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും സുധീരന്റെ പരാതിയില്‍ പറയുന്നു.

read also: കഴക്കൂട്ടത്ത് ജയിച്ചാൽ ഡോ എസ് എസ് ലാലിനെ ആരോഗ്യമന്ത്രിയാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിഎം സുധീരന്‍ ആവശ്യപ്പെട്ടു.
പരാതി അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button