തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയാല്‍ കഴക്കൂട്ടത്ത് മത്സരിക്കുന്ന ഡോ എസ് എസ് ലാലിനെ ആരോഗ്യമന്ത്രിയാക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ‘കോണ്‍ഗ്രസ് കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയാക്കിയത് ലോകപ്രശസ്തനായ ആരോഗ്യവിദഗ്ധന്‍ എസ് എസ് ലാലിനെയാണ്. അദ്ദേഹം ജയിച്ച്, യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ആരോഗ്യമന്ത്രിയാകും’- മുല്ലപ്പള്ളി പറഞ്ഞു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന കഴക്കൂട്ടത്ത് എസ് എസ് ലാലിന്റെ എതിരാളികള്‍ സിപിഎമ്മിന്റെ കടകംപള്ളി സുരേന്ദ്രനും ബിജെപിയുടെ ശോഭ സുരേന്ദ്രനുമാണ്. നൂറോളം രാജ്യങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായി പൊതുജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോക്ടര്‍ എസ് എസ് എസ് ലാലിനെ കഴക്കൂട്ടത്തിനു ലഭിക്കുന്നത് വലിയൊരു മുതല്‍ക്കൂട്ടാകുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
read also: പത്രിക തള്ളിയതിനെതിരെ ബി ജെ പി ഹൈക്കോടതിയില്‍; ഇന്ന് അടിയന്തര സിറ്റിംഗ്
കഴക്കൂട്ടത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ശോഭ സുരേന്ദ്രൻ ആണ് ബിജെപിയുടെ സ്ഥാനാർഥി. ശബരിമല വിഷയം വാർത്തയാക്കിയ കോൺഗ്രസിന് തിരിച്ചടിയാണ് എസ്എസ് ലാലിന്റെ പഴയ യുവതി പ്രവേശനത്തെ അനുകൂലമാക്കിയുള്ള ലേഖനം .
Post Your Comments