ആലുവ; ആന്ധ്രയിൽ നിന്നു ട്രെയിനിൽ കൊണ്ടുവന്ന 48 കിലോഗ്രാം കഞ്ചാവുമായി 2 പേർ അറസ്റ്റിൽ ആയിരിക്കുന്നു . മലപ്പുറം തോട്ടുനാഗപ്പുരയ്ക്കൽ നിധിൻ നാഥ് (26), കർണാടകയിൽ താമസിക്കുന്ന മലയാളി സുധീർ കൃഷ്ണൻ (45) എന്നിവരെ ആർപിഎഫും എക്സൈസും ചേർന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇടുക്കി സ്വദേശിക്കു കൈമാറാൻ എറണാകുളത്തേക്കു കൊണ്ടുപോകുകയായിരുന്നു എന്നാണു പ്രതികളുടെ മൊഴി. ഇവർ എസി കംപാർട്മെന്റിൽ മനുഷ്യാവകാശ കമ്മിഷൻ ഉദ്യോഗസ്ഥരുടെ വ്യാജ ഐഡി കാർഡ് ധരിച്ചാണു യാത്ര ചെയ്തിരിക്കുന്നത്.
സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണു 2 പെട്ടികളിലും 4 ചാക്കുകളിലും കഞ്ചാവു സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. എക്സൈസ് ഇൻസ്പെക്ടർ ആർ. അജിരാജ്, ആർപിഎഫ് എസ്ഐ പി.വി. രാജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥരായ എൻ.ജി. അജിത്കുമാർ, എൻ.ഡി. ടോമി, കെ.ആർ. രതീഷ്, ഗിരീഷ് കൃഷ്ണൻ, എസ്. അനൂപ്, പി.യു. നീതു, കെ.എം. തസിയ എന്നിവർ പങ്കെടുത്തു.
Post Your Comments