ദാമ്പത്യത്തിലെ കലഹങ്ങള്‍ മാറി എന്നെന്നും സന്തോഷത്തോടെ ജീവിക്കുന്നതിന് വീടിന്റെ വാസ്‌തുവിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. വാസ്തുവും സന്തോഷകരമായ ജീവിതവും തമ്മിൽ ഒരുപാട് ബന്ധമുണ്ട്. ചില വീടുകളില്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്‌പരം കാണുമ്പോഴേ കലഹം തുടങ്ങും. ഇതിനു ഒരു കാരണം വാസ്തു ദോഷമാകാമെന്നാണ് പഴമക്കാർ പറയുന്നത്.
ഒരു വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയാണ് ബന്ധങ്ങളിലെ ഐക്യത്തെ സ്വാധീനിക്കുന്നത്. തെക്കു പടിഞ്ഞാറേ മൂലയില്‍ ശുഭകരമല്ലാത്ത എന്ത് കാര്യം വരുന്നതും നല്ലതല്ല. ടോയ്‌ലറ്റ്, ചുവപ്പ്, നീല തുടങ്ങിയ നിറങ്ങള്‍ എന്നിവ തെക്കുപടിഞ്ഞാറെ മൂലയില്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടിന്റെ വടക്ക് കിഴക്ക് മേഖല ദൈവീകതയും ചൈതന്യവും നിറഞ്ഞ മേഖലയാണ്. ഈ മേഖലയാണ് പൂജാമുറിക്ക് ഏറ്റവും ഉത്തമം. ഈ മേഖലയില്‍ അടുക്കള പണിയുന്നത് കലഹങ്ങളുണ്ടാകാന്‍ കാരണമാകും.
വടക്കുപടിഞ്ഞാറ് മേഖല രതിയുടെ മേഖലയായി അറിയായപെടുന്നു. വികാരങ്ങള്‍ നിറവേറുന്ന സ്ഥലമെന്നര്‍ത്ഥം. ഈ മേഖലയില്‍ കിടപ്പുമുറി പണിയുന്നത് ദാമ്പത്യ ബന്ധത്തിലെ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കും. പരസ്പരം പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാനും തുറന്ന് സംസാരിക്കാനുമൊക്കെ ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്.
Post Your Comments