News

‘വ്യാമോഹം വിതറി വോട്ട്​ പിടിക്കാനിറങ്ങുന്നു’; പ്രതിപക്ഷത്തിനെ പരിഹസിച്ച് തോമസ്​ ഐസക്ക്​

600 രൂപ പെന്‍ഷന്‍ 18 മാസമാണ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയത്.

തിരുവനന്തപുരം:പ്രതിപക്ഷത്തിനെ പരിഹസിച്ച് ​ധനമന്ത്രി തോമസ്​ ഐസക്ക്​. 600 രൂപ പെന്‍ഷന്‍ 18 മാസമാണ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയത്. അവരാണ് ക്ഷേമപെന്‍ഷന്‍ 3000 ആക്കും എന്ന വ്യാമോഹം വിതറി വോട്ട്​ പിടിക്കാനിറങ്ങുന്നതെന്നും മന്ത്രി ഫേസ്​ബുക്ക്​ പോസ്റ്റില്‍ വ്യക്​തമാക്കി. ‘അര്‍ഹതയുള്ളത് യഥാസമയം വിതരണം ചെയ്യാത്തവരുടെ വ്യാമോഹ വില്‍പനയെ കേരളജനത പുച്ഛിച്ചു തള്ളും. 2006ലെ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എന്തായിരുന്നു സ്ഥിതി? അന്ന് 110 രൂപയായിരുന്ന പെന്‍ഷന്‍ രണ്ടര വര്‍ഷം കുടിശ്ശക വരുത്തിയിട്ടാണ് എ.കെ. ആന്‍റണി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. ആ കുടിശിക കൊടുത്തുതീര്‍ത്ത ശേഷമാണ് വി.എസ് സര്‍ക്കാര്‍ ഭരണം തുടങ്ങിയത്. ഞങ്ങള്‍ അത് 500 രൂപയാക്കി ഉയര്‍ത്തി എന്ന്​ മാത്രമല്ല, ആ സര്‍ക്കാറിന്‍റെ കാലത്ത് ഒരു രൂപ പോലും കുടിശ്ശികയുമുണ്ടായിരുന്നില്ല.

Read Also:വനിതാ കമ്മീഷനിൽ കെട്ടിക്കിടക്കുന്നത് 11,187 കേസുകൾ; എം സി ജോസഫൈൻ കൈപ്പറ്റിയത് 53,46,009 രൂപ

പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വന്നു. അവരുടെ ഭരണം അവസാനിച്ചപ്പോള്‍ 600 രൂപ പെന്‍ഷന്‍ 18 മാസം കുടിശ്ശിക. ആ കുടിശിക കൊടുത്ത്​ തീര്‍ത്തത് ഇപ്പോഴത്തെ സര്‍ക്കാര്‍. ഇതുവരെ ഒരു രൂപയും കുടിശ്ശിക വന്നിട്ടില്ലെന്നു മാത്രമല്ല, പെന്‍ഷന്‍ 600ല്‍ നിന്ന് 1600 രൂപയായി ഉയരുകയും ചെയ്തു. 2006 മുതല്‍ ഇതുവരെയുള്ള കാലമെടുത്താല്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 110ല്‍ നിന്ന് 1600 രൂപയായി. അതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുത്തിയത് വെറും 100 രൂപയുടെ വര്‍ധന. അതുതന്നെ ഒന്നര വര്‍ഷം കുടിശ്ശികയുമാക്കി. ഇക്കൂട്ടരാണ് പെന്‍ഷന്‍ 3000 ആക്കുമെന്ന വാഗ്ദാനവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. എല്‍.ഡി.എഫിന്‍റെ പ്രകടനപത്രികയില്‍ 2500 രൂപ പറഞ്ഞപ്പോള്‍, അതില്‍നിന്ന് 500 കൂട്ടി ഒരു വാഗ്ദാനം ഫിറ്റു ചെയ്തത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമം. അങ്ങനെ അവരുടെ ഓര്‍മശക്തിയെ പരിഹസിക്കുകയാണ് യു.ഡി.എഫ്.

പെന്‍ഷന്‍റെ കാര്യത്തില്‍ 500 രൂപ കൂട്ടിവെക്കാന്‍ വേണ്ടി തങ്ങളുടെ മാനിഫെസ്റ്റോ വെച്ചു താമസിപ്പിക്കുകയാണ് യു.ഡി.എഫ് ചെയ്തത് എന്ന് ഇപ്പോള്‍ വ്യക്തമായി. ക്ഷേമ ആനുകൂല്യങ്ങള്‍ എല്‍.ഡി.എഫ് എന്തു പറയുന്നോ അതിന് മുകളില്‍ പ്രഖ്യാപിക്കാനുള്ള അടവായിരുന്നു അത്. അങ്ങനെ ചിലത് കൂട്ടി​െവച്ചപ്പോള്‍ അവര്‍ ആദ്യം നടത്തിയ പ്രഖ്യാപനങ്ങളില്‍ മാറ്റം വരുത്തുവാന്‍ അവര്‍ വിട്ടുപോയി. അതി​െന്‍റ ഫലമായി യു.ഡി.എഫിന്‍റെ ക്ഷേമ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനാവാത്ത പ്രഹസനങ്ങളായി മാറിയിരിക്കുന്നു. ഇതിനായി അഞ്ച്​ വര്‍ഷംകൊണ്ട് ഒരു ലക്ഷം കോടി രൂപ വേണം. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ന്യായ് പദ്ധതി പ്രകാരം 6000 രൂപ വീതം മാസം തോറും നല്‍കും എന്നാണ് പറയുന്നത്. 20 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ ഉണ്ട്. അവര്‍ക്ക് 6000 രൂപ വീതം അഞ്ച്​ വര്‍ഷം നല്‍കാന്‍ 72,000 കോടി രൂപ വേണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button