Latest NewsKeralaNews

ബിജെപിയുമായി യുഡിഎഫിന് യാതൊരു ബന്ധവുമില്ല ; കോലീബി ആരോപണത്തില്‍ പ്രതികരണവുമായി കെ എന്‍ എ ഖാദര്‍

ഒരു സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന്‍ സമര്‍പ്പിക്കുന്നത് സ്ഥാനാര്‍ത്ഥിയാണ്

തൃശ്ശൂര്‍ : ബിജെപിയുമായി യുഡിഎഫിന് യാതൊരു ബന്ധവുമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദര്‍. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇടതുപക്ഷത്തിനു വേണ്ടിയുള്ള ഒത്തുകളിയാണ്. ഗുരുവായൂരിലെ കോലീബി ആരോപണം ശുദ്ധ അസംബന്ധമാണെന്നും ഖാദര്‍ വ്യക്തമാക്കി.

ഒരു സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന്‍ സമര്‍പ്പിക്കുന്നത് സ്ഥാനാര്‍ത്ഥിയാണ്. അതിന് ആരുടെ സഹായം തേടണമെന്ന് തീരുമാനിക്കുന്നതും അവര്‍ തന്നെയാണ്. നോമിനേഷന്‍ പരിശോധിച്ച് തള്ളുന്നത് അതിന് അധികാരപ്പെട്ടവരാണ്. അതിന് യുഡിഎഫുമായി യാതൊരു ബന്ധവുമില്ല. ഇത്ര അശ്രദ്ധമായി നോമിനേഷന്‍ നല്‍കാമോ എന്നൊക്കെ ചോദിക്കേണ്ടത് അവരോട് തന്നെയാണ്. യുഡിഎഫ് അല്ല അതില്‍ മറുപടി പറയേണ്ടതെന്നും ഖാദര്‍ പറഞ്ഞു.

ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തത് ആര്‍ക്ക് ഗുണം ചെയ്യുമെന്നൊന്നും പ്രവചിക്കാന്‍ താന്‍ ആളല്ല. ഇടതുപക്ഷവുമായുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് നോമിനേഷന്‍ തള്ളിയത്. താന്‍ എല്ലാവരോടും വോട്ട് ചോദിക്കും. ഏതെങ്കിലും വോട്ട് വേണ്ടെന്ന് വെയ്ക്കാന്‍ അത് ആര് എവിടെ ചെയ്‌തെന്ന് നമുക്ക് അറിയില്ലല്ലോയെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button