Latest NewsNewsIndia

സുവേന്ദു അധികാരിക്ക് പിന്നാലെ പിതാവും ബിജെപിയിലേക്ക്; തൃണമൂൽ വിടുന്ന നേതാക്കൾക്കൊപ്പം ജനങ്ങളും, മമതയ്ക്ക് കാലിടറുന്നു?

കോ​ല്‍​ക്ക​ത്ത: മു​ന്‍ തൃ​ണ​മൂ​ല്‍ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പിതാവ് സി​സി​ര്‍ അ​ധി​കാ​രി ബിജെപിയിലേക്കെന്ന് സൂചന. റിപ്പോർട്ടുകൾ സത്യമെങ്കിൽ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും ബിജെപിയിലേക്ക് ചേരുന്ന മുതിർന്ന നേതാവായിരിക്കും സിസിർ. ശ​നി​യാ​ഴ്ച ബി​ജെ​പി നേ​താ​വ് മ​ന്‍​സു​ഖ് മാ​ണ്ഡ​വി​യ​യു​മാ​യി സി​സി​ര്‍ അ​ധി​കാ​രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തൃണമൂലിൽ നിന്നും ബിജെപിയിൽ ചേരുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ചയെന്നാണ് സൂചനകൾ.

ബി​ജെ​പി മു​ന്‍ അ​ധ്യ​ക്ഷ​നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ ​പ​ങ്കെ​ടു​ക്കു​ന്ന പു​ര്‍​ബ മെ​ദി​നി​പു​രി​ലെ റാ​ലി​യി​ല്‍ സി​സി​ര്‍ അ​ധി​കാ​രി​യും ചേ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബി​ജെ​പി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന് സി​സി​ര്‍ അ​ധി​കാ​രി​യു​ടെ മ​ക​നും തൃ​ണ​മൂ​ല്‍ എം​പി​യു​മാ​യ ദി​ബി​യേ​ന്ദു സ്ഥി​രീ​ക​രി​ച്ചു. സിസിർ കൂടി ബിജെപിയിലേക്ക് ചേരുന്നതോടെ, പോകുന്നത് ഒരു നേതാവ് മാത്രമല്ലെന്നും അവരെ അകമഴിഞ്ഞ് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ജനങ്ങളാണെന്നും റിപ്പോർട്ടുകൾ. തൃണമൂലിൽ നിന്നും ഇത്രയധികം നേതാക്കൾ ബിജെപിയിൽ ചേർന്നതിൻ്റെ ഞെട്ടലിലാണ് മമത ബാനർജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button