KeralaLatest NewsNewsIndia

പെണ്ണുങ്ങള്‍ ഉണ്ടാക്കിയ ഭക്ഷണം വാങ്ങി കഴിക്കാൻ അശുദ്ധി പ്രശ്നമല്ല; വിശ്വാസി സമൂഹത്തെ അപമാനിച്ച എസ്‌എസ് ലാലിനെതിരെ ശോഭാ

ഉണ്ട നായര്‍ക്ക് ഉണ്ടായ ഉള്‍വിളിയായി അതിനെ തള്ളരുത്. എഴുപത് വര്‍ഷം മുമ്ബില്ലാത്ത ആചാരം എങ്ങനെ വന്നു

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം കൂടുതൽ ചർച്ചയാകുകയാണ്. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. എസ്‌എസ് ലാൽ 2018 ഒക്ടോബറില്‍ എഴുതിയ ഒരു ബ്ലോഗിനെ വിമർശിച്ചു മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. ശബരിമലയിലെ യുവതീപ്രവേശനനത്തെ ന്യായീകരിക്കുന്നതായി കാണുന്ന ‘വിശ്വാസികള്‍ ദയവായി അയ്യപ്പനെ വിശ്വസിക്കണം’- എന്ന തലക്കെട്ടോടെയുള്ള ബ്ലോഗിന്റെ ഒരു സ്ക്രീന്‍ഗ്രാബും അതിലെ ഏതാനും വാചകങ്ങളും പങ്കുവച്ചു ശോഭാ സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ചു.

‘ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച, ആചാരം തകര്‍ക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തള്ളിപറഞ്ഞ് വിശ്വാസസമൂഹത്തോട് മാപ്പ് പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമോ’ എന്നു ശോഭ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

കുറിപ്പ് ചുവടെ:

‘ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ബ്ലോഗ് വായിച്ചപ്പോള്‍ എന്തിനാണ് കോണ്‍ഗ്രസും സിപിഎമ്മും രണ്ടു ചിഹ്നത്തില്‍ മത്സരിക്കുന്നതെന്ന് തോന്നിപ്പോയി. ബംഗാളില്‍ എന്ന പോലെ ഇവിടെയും ഇവര്‍ക്ക്‌ ഒരു ചിഹ്നത്തില്‍ ശബരിമലയെ തകര്‍ക്കാന്‍ ഒരു വോട്ട് എന്ന മുദ്ര വാക്യത്തില്‍ വോട്ട് ചോദിച്ചുകൂടെ? പവിത്രമായ ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാനായി കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന ഒരേ തൂവല്‍ പക്ഷികളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിപിഎം സ്ഥാനാര്‍ത്ഥിയും.

read also:സാംസ്‌കാരിക തലസ്ഥാനത്തിന്റെ സ്പന്ദനമറിയുന്ന നേതാവ്; ബി ഗോപാലകൃഷ്ണനെ കളത്തിലിറക്കി ഒല്ലൂർ പിടിച്ചെടുക്കാൻ ബിജെപി

2018 ഒക്ടോബര്‍ രണ്ടിന് drsslal.blogspot എന്ന ബ്ലോഗില്‍ ‘വിശ്വാസികള്‍ ദയവായി അയ്യപ്പനെ വിശ്വസിക്കണം’ എന്ന തലക്കെട്ടോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എഴുതിയ കുറിപ്പ് അക്ഷരാര്‍ത്ഥത്തില്‍ വിശ്വാസ സമൂഹത്തെ വെല്ലുവിളിക്കുന്നതാണ്. വ്രതാനുഷ്ഠാനത്തോടെ ശബരിമലയിലേക്ക് പോകുന്ന ഭക്തന് “വഴിയരികിലെ കടകളില്‍ പെണ്ണുങ്ങള്‍ ഉണ്ടാക്കിയ ഭക്ഷണം വാങ്ങി കഴിക്കാനും അശുദ്ധിയുടെ പ്രശ്നമില്ല” എന്ന് പറഞ്ഞുകൊണ്ട് രൂക്ഷമായി വിശ്വാസ സമൂഹത്തെ അധിക്ഷേപിക്കുകയാണ്.

“1950 വരെ ശബരിമലയില്‍ ചെറുപ്പക്കാരികളായ സ്ത്രീകള്‍ പോയിരുന്നതായി ദേവസ്വം ബോര്‍ഡ് തന്നെ സമ്മതിക്കുന്നു. അവിടെ ചോറൂണ് നടന്ന ഒരു എഴുപതുകാരന്‍ പ്രമുഖന്‍ അദ്ദേഹത്തിന്‍റെ മാതാവിന്‍റെ മടിയിലിരുന്നാണ് ഉണ്ടതെന്നും പറയുന്നു. ഉണ്ട നായര്‍ക്ക് ഉണ്ടായ ഉള്‍വിളിയായി അതിനെ തള്ളരുത്. എഴുപത് വര്‍ഷം മുമ്ബില്ലാത്ത ആചാരം എങ്ങനെ വന്നു എന്ന് ചര്‍ച്ചചെയ്യുന്നതില്‍ മടികാണിക്കരുത്”

സ്വന്തം ജീവനേക്കാളുപരി വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ജനത ഈ നാട്ടിലുണ്ട്. ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ വിശ്വാസികള്‍ക്കെതിരായ നിലപാടെടുത്തു വിശ്വാസങ്ങളെ തകര്‍ക്കാന്‍ പ്രേരണ നല്‍കിയ ആളെ സ്ഥാനാര്‍ഥിയാക്കിയ യുഡിഎഫ് നേതൃത്വം ഇരട്ടത്താപ്പ് കളിക്കുകയാണ്. യുവതി പ്രവേശന വിഷയത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ചു ബ്ലോഗ് എഴുതിയ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തള്ളി പറഞ്ഞു വിശ്വാസസമൂഹത്തോട് മാപ്പ് പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണം.’

shortlink

Related Articles

Post Your Comments

Related Articles


Back to top button