
പത്തനംതിട്ട : അടൂര്‍ മണ്ഡലം ഏറെ വിജയപ്രതീക്ഷയുള്ളതാണെന്ന് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പന്തളം പ്രതാപന്. വോട്ടര്‍മാരെ സമീപിക്കുമ്പോള്‍, അവരുടെ പ്രതികരണം കാണുമ്പോള്‍ ഏറെ വിജയപ്രതീക്ഷയാണുള്ളത്. മണ്ഡലത്തിലെ കുടിവെള്ളപ്രശ്നവും മാലിന്യപ്രശ്നവും പരിഹരിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. പന്തളത്തെ ഒരു ക്ഷേത്രനഗരിയായി ഉയര്‍ത്തുമെന്നും പന്തളം പ്രതാപന് പറഞ്ഞു.
കോണ്‍ഗ്രസ് വിട്ട് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് നേട്ടമാകും. ജനാധിപത്യവിശ്വാസികളും നാടിനോട് താത്പര്യം കാണിക്കുന്നവരുമായ എല്ലാവരും തനിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നൽകിയഅഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Read Also : വീട്ടിലെ ചെടി പിഴുതെടുത്തു; 12 കാരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി അയൽവാസി
ജില്ലയില്‍നിന്ന് ഇനിയും കോണ്‍ഗ്രസ് വിട്ട് ഒരുപാട് പേര് ബിജെപിയിലേക്ക് വരുമെന്നും പന്തളം പ്രതാപന് പറഞ്ഞു. ധാരാളം ആളുകള്‍ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇനിയും കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക് വരും. ആരുടെയും പേരെടുത്ത് പറയുന്നില്ല. പക്ഷേ, വരുംദിവസങ്ങളില്‍ അതുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments