പത്തനംതിട്ട : വമ്പൻ വാഗ്ദാനങ്ങളുമായി എന്‍ഡിഎ പ്രകടനപത്രിക ഒരുങ്ങുന്നു. ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുമെന്ന വാഗ്ദാനവുമായിട്ടാണ് പ്രകടനപത്രിക ഒരുങ്ങുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കെല്ലാം പെന്‍ഷന്‍ നല്‍കും. കടമുക്ത കേരളം എന്ന ആശയത്തിന് ഊന്നല്‍നല്‍കിയുള്ള പദ്ധതികള്‍ മുന്നോട്ടുവെക്കും. കടമെടുക്കാതെ വികസന പദ്ധതികളെക്കുറിച്ചും പ്രകടനപത്രികയില്‍ വിശദീകരിക്കും.
വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് ദേവസ്വം ആക്ട് ഭേദഗതിവരുത്തും. ശബരിമലയില്‍ ഭക്തജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക ഭരണസംവിധാനം കൊണ്ടുവരും.
Read Also : ബിജെപിയുമായി യുഡിഎഫിന് യാതൊരു ബന്ധവുമില്ല ; കോലീബി ആരോപണത്തില്‍ പ്രതികരണവുമായി കെ എന്‍ എ ഖാദര്‍
ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷനായ സമിതിയാണ് പ്രകടനപത്രിക തയ്യാറാക്കുന്നത്. ഒരാഴ്ചക്കകം ഇത് പുറത്തിറക്കും. 38 വിഷയങ്ങളിലെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാകും പത്രിക. സംസ്ഥാനതലത്തിലേതിനുപുറമേ ഓരോ നിയമസഭാ മണ്ഡലങ്ങളിലുംവേണ്ട വികസനകാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേകം പ്രകടനപത്രികകളും മുന്നോട്ടുവെക്കും.
Post Your Comments