Latest NewsNewsIndia

ഓല ക്യാബ് ബുക്ക് ചെയ്യുന്നതിനിടെ സാങ്കേതിക പ്രശ്‌നം നേരിട്ടു; കസ്റ്റമർ കെയറിൽ വിളിച്ച യുവതിയ്ക്ക് നഷ്ടമായത് 52,260 രൂപ

ഓല ക്യാബ് ബുക്ക് ചെയ്യാനായി കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ ശ്രമിച്ച യുവതിയ്ക്ക് നഷ്ടമായത് 52,260 രൂപ

മുംബൈ: ഓല ക്യാബ് ബുക്ക് ചെയ്യാനായി കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ ശ്രമിച്ച യുവതിയ്ക്ക് നഷ്ടമായത് 52,260 രൂപ. 42 കാരിയായ മുംബൈ സ്വദേശിനിയാണ് ഓൺലൈൻ തട്ടിപ്പിനിരയായത്. ഓൺലൈൻ പേയ്‌മെന്റ് ചെയ്യുന്നതിൽ സാങ്കേതിക പ്രശനം നേരിട്ടതോടെയാണ് യുവതി കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടത്.

ജസ്റ്റ് ഡയലിൽ നിന്നാണ് തനിക്ക് കസ്റ്റമർ കെയർ നമ്പർ ലഭിച്ചതെന്നാണ് യുവതി പറയുന്നത്. കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടപ്പോൾ ക്വിക്ക് സപ്പോർട്ട് ഡൗൺലോഡ് ചെയ്യണമെന്ന നിർദ്ദേശം ലഭിച്ചു. ഇതിന് ശേഷമാണ് തട്ടിപ്പ് നടന്നതെന്നും യുവതി പറയുന്നു.

Read Also: രേഖകളില്ലാതെ കടത്താൻ ശ്രമം; മലപ്പുറത്ത് 20 ലക്ഷം രൂപ പിടികൂടി ഇലക്ഷൻ സ്‌ക്വാഡ്

യുവതിയുടെ പക്കലുണ്ടായിരുന്ന കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഡെബിറ്റ് കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച ശേഷമാണ് തട്ടിപ്പ് നടന്നത്. ഭയന്ദർപദയിലുള്ള ബന്ധുവിന്റെ വീട്ടിലെത്തിയ യുവതി തിരികെ പോകാനുള്ള ക്യാബ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിഞ്ഞത്. യുവതി ബന്ധപ്പെട്ട നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Read Also:  വനിതാ കമ്മീഷനിൽ കെട്ടിക്കിടക്കുന്നത് 11,187 കേസുകൾ; എം സി ജോസഫൈൻ കൈപ്പറ്റിയത് 53,46,009 രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button