Latest NewsKeralaNews

രേഖകളില്ലാതെ കടത്താൻ ശ്രമം; മലപ്പുറത്ത് 20 ലക്ഷം രൂപ പിടികൂടി ഇലക്ഷൻ സ്‌ക്വാഡ്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷൻ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 20 ലക്ഷം രൂപ പിടികൂടി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷൻ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 20 ലക്ഷം രൂപ പിടികൂടി. മാറാക്കര കല്ലാർമംഗലം സ്വദേശി അബ്ദുൾ സലാമിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് പണം കടത്താനായിരുന്നു പദ്ധതി. എന്നാൽ ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥർ പിടികൂടിയതോടെ വാഹനക്കച്ചവടക്കാരനാണെന്ന് പറഞ്ഞ് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read Also: വനിതാ കമ്മീഷനിൽ കെട്ടിക്കിടക്കുന്നത് 11,187 കേസുകൾ; എം സി ജോസഫൈൻ കൈപ്പറ്റിയത് 53,46,009 രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button