Latest NewsKerala

കഴക്കൂട്ടത്ത് ശോഭാസുരേന്ദ്രന്റെ വിജയം ഉറപ്പിച്ചു! എസ്.എസ് ലാലിന്റെ അഭ്യര്‍ത്ഥന ചാക്കില്‍ കെട്ടി ഉപേക്ഷിച്ചത് ഭയം മൂലമോ?

കഴക്കൂട്ടത്ത് വിജയസാധ്യത മങ്ങിയത് കൊണ്ട് പ്രവർത്തനം നന്നായി നടന്നില്ലെന്ന സൂചനയാണ് നൽകുന്നത്

തിരുവനന്തപുരം: കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ എസ് എസ് ലാലിന്റെ അഭ്യര്‍ത്ഥന നോട്ടീസ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിൽ വിവാദം പുകയുന്നു. ശ്രീകാര്യത്തെ വഴിയരികിലാണ് ചാക്കിൽ കെട്ടി നോട്ടീസ് കെട്ടുകൾ കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് ആദ്യം നോട്ടീസ് കണ്ടത്. റോഡ് ശുചിയാക്കുന്നതിനിടെയാണ് പോസ്റ്റര്‍ ഇവര്‍ക്ക് ലഭിച്ചത്.

ഇതോടെ കഴക്കൂട്ടത്ത് വിജയസാധ്യത മങ്ങിയത് കൊണ്ട് പ്രവർത്തനം നന്നായി നടന്നില്ലെന്ന സൂചനയാണ് നൽകുന്നത്. അതെ സമയം ബിജെപിയെ തോല്പിക്കാനായി സിപിഎമ്മിന് വോട്ടു മറിക്കാൻ പ്രവർത്തിച്ചതിന്റെ തെളിവാണ് ഇക്കണ്ടത് എന്ന് ബിജെപി വൃത്തങ്ങൾ ആരോപിച്ചു. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രനും സിപിഎമ്മിലേക്ക് കടകംപള്ളി സുരേന്ദ്രനും കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി എസ്എസ് ലാലും ആയിരുന്നു മത്സരിച്ചത്.

നേരത്തെ വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കുകയുമുണ്ടായി. കുറവന്‍കോണം മണ്ഡലം ട്രഷറര്‍ ബാലുവിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. സംഭവം അന്വേഷിക്കാന്‍ കെ പി സി സി അന്വേഷണസമിതിയെ നിയോഗിച്ച ശേഷം പേരൂര്‍ക്കടയിലെ വാഴത്തോപ്പില്‍ നിന്നും വീണയുടെ പോസ്റ്ററുകള്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button