തിരുവനന്തപുരം : കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ ചരിത്രം കുറിക്കുമെന്ന എക്സിറ്റ് പോള്‍ ഫലം വെറും ഊഹാപോഹം മാത്രമാണെന്ന് കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാർഥി എസ് എസ് ലാൽ. വിജയ പ്രതീക്ഷ ഉള്ളതുകൊണ്ടാണ് കഴക്കൂട്ടത്ത് മത്സരിച്ചതെന്നും താൻ മൂന്നാം സ്ഥാനത്ത് പോകുമെന്നത് ഒക്കെ ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:ഹാരി കെയ്നിനെ ടീമിൽ നിലനിർത്താൻ ചാമ്പ്യൻസ് ലീഗ് യോഗ്യത ആവശ്യമില്ല: മേസൺ
2.80% കൂടുതല്‍ വോട്ടോടെ കടകംപള്ളി സുരേന്ദ്രനെ ശോഭ സുരേന്ദ്രൻ അട്ടിമറിക്കുമെന്നാണ് ഏഷ്യാനെറ്റ് നൂസ് സിഫോർ സർവേ ഫലം. ഇത് തള്ളി രംഗത്തെത്തിയിരിക്കുകയാണ് യു ഡി എഫ് സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാവില്ലെന്നാണ് സര്‍വേ പറയുന്നത്. 2.80% മാർജിനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശോഭ അട്ടിമറിക്കുമെന്നാണ് പ്രവചനം. സിറ്റിങ് എംഎൽഎയായ കടകംപള്ളി 2016ൽ 5.48% (7347 വോട്ട്) മാർജിനിലാണ് ഇപ്പോഴത്തെ കേന്ദ്രമന്ത്രി വി.മുരളീധരനെ തോൽപ്പിച്ചത്.
യുഡിഎഫിലെ ഡോ. എസ്.എസ്.ലാലിന് കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തെത്തിയ എം.എ.വാഹിദിന്റെ പ്രകടനം പോലും ആവര്‍ത്തിക്കാനായില്ലെന്ന് സര്‍വേ പറയുന്നു.
Post Your Comments