Latest NewsKeralaNews

കോൺഗ്രസും കമ്യൂണിസ്റ്റും അഴിമതി നാണയത്തിന്റെ രണ്ട് വശങ്ങൾ : മീനാക്ഷി ലേഖി

കൊല്ലം: കേരളത്തിൽ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എൽഡിഎഫും യുഡിഎഫുമല്ല മറിച്ച് എൽയുഡിഎഫ് ആണെന്ന് മീനാക്ഷി ലേഖി എംപി. കേരളത്തിന് പുറത്ത് ഒറ്റക്കെട്ടായി മത്സരിക്കുന്ന കോൺഗ്രസും കമ്യൂണിസ്റ്റും അഴിമതി നാണയത്തിന്റെ രണ്ടുവശങ്ങൾ മാത്രമാണെന്ന് മീനാക്ഷി പറഞ്ഞു.

എൽഡിഎഫും യുഡിഎഫും രണ്ടു മുഖങ്ങളുള്ള ഒരു പാർട്ടിയാണ്. പുറമെ ശത്രുക്കളായി ഭാവിച്ച് ഭരണത്തിലേറുമ്പോൾ പരസ്പരം സഹായിക്കുക എന്നതാണ് ഈ രണ്ടു പാർട്ടികളും ഉയർത്തുന്ന മുദ്രാവാക്യം. ശബരിമല ആചാര ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിനും സിപിഎമ്മിനും ഒരേ നയമാണെന്ന് മീനാക്ഷി ലേഖി പറഞ്ഞു. ചാത്തന്നൂർ നിയോജക മണ്ഡലം എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മീനാക്ഷി ലേഖി.

പ്രളയം വന്നപ്പോൾ കന്നി അയ്യപ്പൻമാർ മലചവിട്ടിയില്ലെന്നും അതിനാൽ അയ്യപ്പൻ ബ്രഹ്മചര്യ വ്രതം ലംഘിച്ച് മാളികപ്പുറത്തമ്മയെ വിവാഹം ചെയ്‌തെന്നും പ്രചരിപ്പിച്ചത് സിപിഎം എംഎൽഎയായ എം.സ്വരാജാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സിപിഎമ്മുകാർ ശബരിമലയ്ക്കും അയ്യപ്പനും വേണ്ടി ഖേദം പ്രകടിപ്പിക്കുന്നത് ഹിന്ദുക്കളുടെ വോട്ടിന് വേണ്ടി മാത്രമാണെന്ന് മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button