പാലക്കാട് : തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതില്‍ ‘കോലീബി’ ഗൂഢാലോചന സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പലവട്ടം പരിശോധിച്ചാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതെന്നും അതില്‍ ഇത്തരം തെറ്റ് കടന്നു കൂടുന്നതില്‍ അസ്വഭാവികതയുണ്ടെന്നും കെ കെ ശൈലജ ചൂണ്ടിക്കാട്ടുന്നു. ഒരിക്കലും ശരിയാകരുതെന്ന് കരുതി പത്രിക സമര്‍പ്പിച്ചതായി തോന്നുന്നു. മുമ്പും കോണ്‍ഗ്രസും ബിജെപിയും ഒത്ത് ചേര്‍ന്ന് വോട്ട് ചെയ്തതായി കേട്ടിട്ടുള്ള സ്ഥലമാണിതെന്നും കെ കെ ശൈലജ വ്യക്തമാക്കി.
യുഡിഎഫ് പ്രകടന പത്രിക ഗിമ്മിക്കാണ്. യുഡിഎഫ് ഉള്ള സമയത്തെ ആശുപത്രികളുടെ സ്ഥിതി എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇടത് സര്‍ക്കാര്‍ ആശുപത്രികളെ രോഗി സൗഹൃദമാക്കി. കുടുംബാരോഗ്യ കേന്ദ്രങ്ങളടക്കും ആധുനികവത്കരിച്ച സാഹചര്യത്തിന്റെ ആവശ്യകതയ്ക്കനുസരിച്ചാണ് വനിതാ മുഖ്യമന്ത്രി എന്ന ആവശ്യം ഉയരേണ്ടെന്നും കെ കെ ശൈലജ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ അഞ്ച് വര്‍ഷം നയിച്ച പിണറായി, കേരളത്തിന് വളരെ ആവശ്യമാണ്. ഇപ്പോള്‍ കേരളത്തില്‍ മറ്റെന്തെങ്കിലും ഒരാവശ്യത്തിന് പ്രസക്തിയില്ല. പിണറായിയുടെ സര്‍ക്കാര്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റൊരു ചോദ്യത്തിന് പ്രസക്തിയില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Post Your Comments