കേന്ദ്ര സർക്കാരിന്റെ ജൽ ശക്തി അഭിയാൻ പദ്ധതിയുടെ ഭാഗമായുള്ള ക്യാച്ച് ദി റെയിൻ ക്യാമ്പയിന് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തുടക്കമിടും. വീഡിയോ കോൺഫറൻസിംഗിലൂടെയാകും പദ്ധതിയുടെ ഉദ്ഘാടനം. ഉത്തർപ്രദേശിലെ കെൻ , മദ്ധ്യപ്രദേശിലെ ബെത്വ നദികളെ ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ ബൃഹത്തായ നദീ സംയോജനത്തിനും നാളെ കരാർ ഒപ്പ് വയ്ക്കും. പദ്ധതിയിൽ കേന്ദ്ര മന്ത്രാലയവും ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും സർക്കാരുകളും തമ്മിലാണ് ഒപ്പുവെയ്ക്കുക.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി വിഭാവനം ചെയ്തതാണ് കെൻ-ബേത്വാ ലിങ്ക് പദ്ധതി. പരസ്പരം ബന്ധിപ്പിക്കുന്ന നദികളിൽ നിന്നുള്ള ജലം വരൾച്ച ബാധിത പ്രദേശങ്ങൾക്ക് പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം . ഹിമാലയ മേഖലയിലുള്ള 14 നദികളെ ഉപദ്വീപിലെ 16 നദികളുമായി ബന്ധിപ്പിക്കുക എന്ന പദ്ധതി ആവിർഭാവനം ചെയ്തത് മൂന്നാം വാജ്പേയി സർക്കാർ അധികാരത്തിൽ വന്ന സമയത്താണ്.
നദികളുടെ ഇന്റർലിങ്കിംഗ് 10.62 ലക്ഷം ഹെക്ടറിൽ വാർഷിക ജലസേചനത്തിനും, 62 ലക്ഷത്തോളം പേർക്ക് കുടിവെള്ള വിതരണത്തിനും, 103 മെഗാവാട്ട് ജലവൈദ്യുതി ഉൽപാദിപ്പിക്കാനും സഹായിക്കും.
Post Your Comments