തിരുവനന്തപുരം : ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ കടന്നുപോകുന്നത്. കോവിഡിനു ശേഷം ഒട്ടേറെ പ്രവാസിമലയാളികള്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെയെത്തി. ഇതിനിടയിലാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കടന്നുവരുന്നത്. ഇതോടെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മത്സരിച്ച് പ്രകടനപത്രിക ഇറക്കുകയും ചെയ്തു.
തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് പ്രവാസിപുനരധിവാസം നടപ്പാക്കുമെന്ന യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം ഒട്ടേറെ പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രവാസി വോട്ടെന്ന സ്വപ്നം നിറവേറ്റാന്‍ നടപടി സ്വീകരിക്കുമെന്നും യു.ഡി.എഫ് വ്യക്തമാക്കുന്നു. നിലവിലുള്ള പ്രവാസിചിട്ടിയും പ്രവാസി ഡിവിഡന്റ് സ്‌കീമും കൂടുതല്‍ ആകര്‍ഷകമാക്കുമെന്നാണ് എല്‍.ഡി.എഫിന്റെ വാഗ്ദാനം. സര്‍ക്കാര്‍ പങ്കാളിത്തത്തോടെയുള്ള പ്രവാസി കമ്പനികളും സഹകരണസംഘങ്ങളും ആരംഭിക്കുമെന്ന വാഗ്ദാനം ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പ്രതീക്ഷയേകുന്നതാണ്.
പ്രവാസികള്‍ക്കുവേണ്ടി രൂപീകരിച്ച ലോക കേരളസഭയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും എല്‍.ഡി.എഫ് വ്യക്തമാക്കുന്നു.
Post Your Comments