Latest NewsNewsSports

പ്രൊഫഷണൽ ബോക്സിങ്ങിൽ വിജേന്ദറിന് ആദ്യ തോൽവി

പ്രൊഫഷണൽ ബോക്സിങ്ങിൽ ഇന്ത്യൻ സൂപ്പർ താരം വിജേന്ദർ സിങ്ങിന് തോൽവി. ഗോവയിലെ മാണ്ഡവി തീരത്ത് മജിസ്റ്റിക് പ്രൈഡ് എന്ന ആഡംബരകപ്പലിന്റെ മുകൾ തട്ടിൽ ഇന്നലെ രാത്രി നടന്ന ബാറ്റിൽ ഓൺ ഷിപ്പ് പോരാട്ടത്തിൽ റഷ്യൻ താരം ആർതിഷ് ലോപ്സനാണ് വിജേന്ദറിന്റെ പന്ത്രണ്ട് മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പിന് തടയിട്ടത്.

എട്ട് റൗണ്ടുകളുള്ള മത്സരത്തിൽ അഞ്ചാംറൗണ്ടിൽ ടെക്നിക്കൽ നോക്കൗട്ടിലുടെ റഫറി ലോപ്സനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 7 മത്സരങ്ങളിൽ ലോപ്സന്റെ അഞ്ചാമത്തെ വിജയമാണിത്. തന്നെക്കാൾ ഉയരം കൂടിയ എതിരാളികളുടെ പഞ്ചുകൾ കൃത്യമായി തടുക്കാനാകാതെ അഞ്ചാം റൗണ്ടിൽ വിജേന്ദർ തളർന്നു പോകുകയായിരുന്നു. പ്രൊഫഷണൽ ബോക്സിങ്ങിൽ വിജേന്ദറിന്റെ ആദ്യ തോൽവിയാണിത്.

shortlink

Related Articles

Post Your Comments


Back to top button