പ്രൊഫഷണല്‍ ബോക്സിംഗിലെ തന്‍റെ തുടര്‍ച്ചയായ നാലാമത്തെ ജയം വിജേന്ദര്‍ സിംഗ് സമര്‍പ്പിച്ചത് പത്താന്‍കോട്ടില്‍ തീവ്രവാദികളോട് ഏറ്റുമുട്ടി രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ഇന്ത്യന്‍ സായുധ സെനാംഗങ്ങള്‍ക്ക്.
30-കാരനായ വിജേന്ദര്‍ ഹംഗറിയില്‍ നിന്നുള്ള അലക്സാണ്ടര്‍ ഹോര്‍വത്തിനെ മത്സരം തുടങ്ങി മൂന്നു മിനിറ്റിനുള്ളില്‍ ഇടിച്ചിട്ടാണ് തന്‍റെ നാലാം തുടരന്‍ ജയം ആഘോഷിച്ചത്.
“ജമ്മുവിലും, പത്താന്‍കോട്ടിലും രക്തസാക്ഷികളായ ഇന്ത്യന്‍ സായുധ സേനാംഗങ്ങള്‍ക്ക് ഞാനീ വിജയം സമര്‍പ്പിക്കുന്നു,” മത്സരശേഷം വിജേന്ദര്‍ പറഞ്ഞു.
പാമ്പിന്‍ ചോര കുടിച്ച് ഫിറ്റ്നസ് നിലനിര്‍ത്തുന്നവന്‍ എന്ന വീരവാദവുമായി എത്തിയ ശേഷമാണ് ഹോര്‍വത്ത് വിജേന്ദറിന്‍റെ മുന്നില്‍ മുട്ടുമടക്കിയത്.
Post Your Comments