ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ട് ഇന്ത്യന്‍ ബോക്സര്‍ വിജേന്ദര്‍ സിങ്ങിന്‍റെ ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ കിരീടധാരണം കാണാനെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ഗാന്ധിക്ക് കാണികളുടെ വക കൂവല്‍. രാഹുല്‍ഗാന്ധി സ്റ്റേഡിയത്തിനുള്ളിലേക്ക് കടന്നുവന്നപ്പോള്‍ തന്നെ കാണികള്‍ കൂക്കുവിളിക്കാനും, “മോദി മോദി” എന്ന്‍ ഏറ്റുപറയാനും ആരംഭിച്ചു.
ഐപിഎല്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ലയ്ക്കൊപ്പമായിരുന്നു രാഹുല്‍ മത്സരം കാണാനെത്തിയത്. മത്സരശേഷം രാഹുല്‍ സ്റ്റെഡിയത്തിനു വെളിയിലേക്ക് പോയപ്പോഴും കൂക്കുവിളികളും, “മോദി മോദി” വിളികളും കാണികള്‍ ആവര്‍ത്തിച്ചു.
തനിക്കെതിരെയുള്ള കാണികളുടെ പരിഹാസം അവഗണിക്കുന്ന രീതിയിലായിരുന്നു രണ്ടവസരങ്ങളിലും രാഹുലിന്‍റെ പ്രതികരണം. മത്സരത്തില്‍ ഓസ്ട്രേലിയന്‍ ബോക്സര്‍ കെറി ഹോപ്പിനെ പരാജയപ്പെടുത്തിയാണ് വിജേന്ദര്‍ സിംഗ് കിരീടം നേടിയത്.
Post Your Comments