Latest NewsKerala

ബിജെപിയോട് വെറുപ്പ് ജനങ്ങൾക്കല്ല, നിങ്ങളുടെ സർവേ നടത്തിയ മാധ്യമ പ്രവർത്തകർക്ക്: വി മുരളീധരൻ

ഇടതുപക്ഷത്തിന് നട്ടെല്ല് പണയപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ ഉള്ളിലെ വെറുപ്പാണ് ഇതിലൂടെ പുറത്തുവന്നത്…

മാതൃഭൂമി ചാനലിന്റെ അഭിപ്രായ സർവേക്കെതിരെ രൂക്ഷ വിമർശനവുമായി വി മുരളീധരൻ. ഏറ്റവും വെറുക്കുന്ന പാർട്ടി ഏതെന്നു ചോദിച്ചപ്പോൾ ബിജെപി എന്നാണ് ഭൂരിപക്ഷം ആളുകളും പറഞ്ഞെന്നായിരുന്നു സർവേ.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉറപ്പെന്ന് സ്ഥാപിക്കാനുള്ള അഭിപ്രായസര്‍വെകള്‍ കേരളത്തിലെ ചാനലുകളില്‍ അരങ്ങ് തകര്‍ക്കുകയാണ്….
“കടക്കുപുറത്തെന്ന്” മാധ്യമങ്ങളോട് ആക്രോശിക്കുന്ന മുഖ്യമന്ത്രി മുത്താണെന്ന് പറയാന്‍ അവതാരകര്‍ പരസ്പരം മല്‍സരിക്കുന്നു….!
“പ്രതിപക്ഷം പോര, പക്ഷേ ബിജെപി തീരെപ്പോര” ഇതാണ് പൊതുലൈന്‍….
ഇന്നലെയൊരു ചാനല്‍ ഒരു പടി കൂടിക്കടന്ന് ബിജെപി ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടിയെന്ന് സര്‍വെ നടത്തി കണ്ടെത്തി….!
സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലും എകെജി സെന്‍ററിലുമാണ് ആ സര്‍വെ നടന്നതെന്ന് അര്‍ഥം….
ഇതേ ചാനല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ സര്‍വെയുടെ കണ്ടെത്തല്‍ ‘നരേന്ദ്രമോദിയുടെ പ്രകടനം ‘ വളരെ മോശമെന്ന് 57 ശതമാനം പേര്‍ പറഞ്ഞെന്നായിരുന്നു…!
ശബരിമല യുവതീപ്രവേശത്തിന് ശേഷവും പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയെന്ന് ആ സര്‍വെയില്‍ പങ്കെടുത്ത 32 ശതമാനം പേര്‍ പറഞ്ഞിരുന്നു…
അതില്‍ നിന്ന് വേണം സര്‍വെ നടക്കുന്നയിടങ്ങളെക്കുറിച്ച് മനസിലാക്കാന്‍…
2019ല്‍ ഫലം വന്നപ്പോള്‍ മികച്ച മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് രാജ്യത്താകെ കിട്ടിയത് 2 ശതമാനം വോട്ട്…
നരേന്ദ്രമോദിയുടെ പാര്‍ട്ടിക്ക് കിട്ടിയത് 43.86 ശതമാനം വോട്ട്…..
മാധ്യമമുതലാളി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ മുതലാളിയും മുന്നണിയും ജയിക്കണമെന്ന താല്‍പര്യം മനസിലാക്കാം…
പക്ഷേ സംസ്ഥാനത്തെ 17 ശതമാനം ജനങ്ങള്‍ വോട്ടു ചെയ്യുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയെ “വെറുക്കപ്പെട്ട പാര്‍ട്ടി “എന്ന് വിശേഷിപ്പിക്കുന്ന മാധ്യമസംസ്ക്കാരത്തിന് നല്ല നമസ്കാരമുണ്ട്….!
ജനങ്ങളുടെ വെറുപ്പല്ല, ഇടതുപക്ഷത്തിന് നട്ടെല്ല് പണയപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ ഉള്ളിലെ വെറുപ്പാണ് ഇതിലൂടെ പുറത്തുവന്നത്….
കോടികളുടെ പരസ്യം കിട്ടിയതിന്‍റെ നന്ദി പ്രകടിപ്പിക്കുന്നത് ബിജെപിയുടെ നെഞ്ചത്തോട്ട് കയറിയിട്ട് വേണ്ട….
ഈ പാര്‍ട്ടിയെ ഹൃദയത്തിലേറ്റിയ ലക്ഷക്കണക്കിന് മനുഷ്യരെയാണ് നിങ്ങള്‍ അപമാനിച്ചത്….
അവര്‍ വെറുക്കപ്പെട്ടവരാണെന്നാണ് നിങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്…..
പാരമ്പര്യത്തിന്‍റെ അന്തസ് അച്ചടിച്ചുവെച്ചത് കൊണ്ടായില്ല , നിലപാടുകളിലും അതുണ്ടാവണം…….

shortlink

Related Articles

Post Your Comments

Related Articles


Back to top button