തിരുവനന്തപുരം: വേറിട്ടപ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മിനിസ്ട്രി ഓഫ് ഹാപ്പിനസ് രൂപവല്ക്കരിക്കുമെന്നാണ് പത്രികയില്‍ പറയുന്നത്. വര്‍ഗീയതയും രാഷ്ട്രീയ കൊലപാതകങ്ങളും അടക്കമുള്ളവ ഇല്ലാതാക്കി മലയാളികളെ ഒരുമിച്ച് നിര്‍ത്താന്‍ ഒരു പ്രത്യേക വകുപ്പ് തന്നെ സജ്ജമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങളില്‍ വന്‍വിജയമായ മാതൃക കൂടിയാണിത്. സമാധാനം, സന്തോഷം ഇതിനായിട്ടാണ് ഈ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. യുഎഇ ഇതിന് മുമ്പ് മിനിസ്ട്രി ഓഫ് ഹാപ്പിനസ് രൂപവല്ക്കരിച്ചിരുന്നു.
Read Also: ഹിമാചൽ പ്രദേശിൽ മഞ്ഞിടിച്ചിൽ
എന്നാൽ പൊതുജനങ്ങളുടെ സന്തോഷ പരമായ ജീവിതത്തിന് പ്രധാന്യം നല്‍കി അതിനായുള്ള പദ്ധതികള്‍ തയാറാക്കി നടപ്പാക്കുന്നതാണ് മിനിസ്ട്രി ഓഫ് ഹാപ്പിനസ് ചെയ്യുന്നത്. ഇതിനൊപ്പം വിദ്യാഭ്യാസം,തൊഴില്‍ മേഖലകളില്‍ കൃത്യമായ പ്ലാനിങ്ങോടെ നടപ്പാക്കുന്ന പദ്ധതികളും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കു തീര്‍ത്തും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ‘നോ ബില്‍’ ആശുപത്രികള്‍ സ്ഥാപിക്കുമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം.
Post Your Comments