സിംല: ഹിമാചൽ പ്രദേശിൽ മഞ്ഞിടിച്ചിൽ. ലാഹൗൾ സ്പിതി ജില്ലയിലെ ഗൻസ്‌കർ ഗ്രാമത്തിലുള്ള ഗോൻഡ്ഹല താഴ്‌വരയിലാണ് ഹിമപാതം ഉണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആർക്കും പരിക്കേൽക്കുകയും ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ സമാനമായ മേഖലയിൽ മഞ്ഞിടിച്ചിൽ ഉണ്ടായിരുന്നു. തോസിംഗ് ഗ്രാമത്തിലായിരുന്നു അന്ന് ഹിമപാതം ഉണ്ടായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വീണ് വൻ ദുരന്തമാണ് ഉണ്ടായത്. ഒരു അണക്കെട്ടും അഞ്ച് പാലങ്ങളും മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ നശിച്ചു. തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ മരണമടഞ്ഞു. നിരവധി പേരെ കാണാതായി. അണക്കെട്ട് തകർന്ന് കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ ധാരാളം വീടുകൾ ഒലിച്ചു പോകുകയും ചെയ്തിരുന്നു.
Read Also: കേരളത്തിലും കൊവിഡിന്റെ അടുത്ത തരംഗത്തിന് സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം; മുഖ്യമന്ത്രി
#WATCH | Himachal Pradesh: An avalanche hit Khangsar village in Gondhala valley of Lahaul-Spiti district.
No casualties reported. pic.twitter.com/SvmEoXkNbO
— ANI (@ANI) March 20, 2021
Post Your Comments