തിരുവനന്തപുരം: കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസിനെതിരെ ഉയര്‍ന്ന നുണ പ്രചരണങ്ങള്‍ക്ക് കുടപിടിക്കുന്ന മാധ്യമങ്ങള്‍ സത്യാവസ്ഥ തിരിച്ചറിഞ്ഞ് മാപ്പു പറയണമെന്ന് ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജു.
പി.കെ. കൃഷ്ണദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയെന്നും വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലെന്നുമുള്ള വ്യാജ പ്രചാരണമാണ് ഇടതു-വലത് അനുകൂല മാധ്യമങ്ങളും നടത്തുന്നത്. കാട്ടാക്കട മണ്ഡലത്തില്‍ എന്‍ഡിഎ നടത്തുന്ന മികച്ച മുന്നേറ്റത്തിലും സ്ഥാനാര്‍ത്ഥിക്ക് പൊതു സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയിലും വിറളിപൂണ്ടാണ് അടിസ്ഥാന രഹിതമായ വ്യാജപ്രചാരണം നടത്തുന്നത്.
ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ ക്യാമ്പയിൻ മണ്ഡലത്തില്‍ വരും ദിവസങ്ങളില്‍ എന്‍ഡിഎ സംഘടിപ്പിക്കും. ആരോഗ്യപരമായ മത്സരത്തിലൂടെയാണ് തെരഞ്ഞെടുപ്പില്‍ എതിരാളികളെ നേരിടേണ്ടത്. ഇത്തരം വ്യാജപ്രചാരണങ്ങള്‍ ഇരുമുന്നണികളുടെ ഭാഗത്തുനിന്നും തുടര്‍ന്നും ഉണ്ടാകുമെന്നും മാധ്യമങ്ങള്‍ അമിതോത്സാഹം കാട്ടാതെ വസ്തുതകള്‍ പരിശോധിച്ച് വാര്‍ത്ത നല്‍കാന്‍ ശ്രമിക്കണമെന്നും പള്ളിച്ചല്‍ ബിജു പ്രസ്താവിച്ചു.
സംസ്ഥാനത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളിയെന്ന വാര്‍ത്തയോടൊപ്പമായിരുന്നു കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാര്‍ത്ഥി കൃഷ്ണദാസിന്റെയും പത്രിക തള്ളിയെന്ന വ്യാജപ്രചാരണവും. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാത്ഥിയുടെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റും നല്‍കി.
Post Your Comments