ന്യൂഡല്‍ഹി : കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശ്ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിന് പിന്നാലെയാണ് കേന്ദ്രം കര്‍ശ്ശന നിര്‍ദ്ദേശവുമായി രംഗത്ത് എത്തിയത്. കോവിഡ് രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ ആരോഗ്യ വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്ക അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നാണ് ബംഗാള്‍ ആരോഗ്യ വകുപ്പ് അറിയിച്ചത്. തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നവര്‍ മാസ്ക് പോലും ധരിക്കുന്നില്ല.
സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ആശുപത്രി കിടക്കകളും വെന്റിലേറ്ററുകളും ഒഴിവില്ല. അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിയന്ത്രണങ്ങള്‍ കൊണ്ടു വരണമെന്നായിരുന്നു ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പോളിങ് ബൂത്തുകളില്‍ മാസ്കും സാനിറ്റൈസറും ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.
Post Your Comments