
തലശേരിയിലും ദേവികുളത്തും ഇത്തവണ ബിജെപി സ്ഥാനാർത്ഥിയുണ്ടാകില്ല. തലശേരിയിലെ ബിജെപി സ്ഥാനാർത്ഥി എൻ ഹരിദാസിൻ്റെ പത്രിക തള്ളി. ബിജെപി ജില്ലാ പ്രസിഡന്റു കൂടിയായ എൻ ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയിൽ വരണാധികാരി തള്ളിയത്.
Also Read:ബിജെപിയിലേക്ക് പോകാന്‍ ശ്രമിച്ചത് ജോസ് കെ മാണി : പി.ജെ ജോസഫ്
സത്യവാങ്മൂലത്തോടൊപ്പം സമർപ്പിക്കേണ്ട ഒറിജിനൽ രേഖകൾക്കു പകരം പകർപ്പ് സമർപ്പിച്ചതാണ് പ്രശ്നമായത്. മണ്ഡലത്തിൽ ബിജെപിക്ക് ഡമ്മി സ്ഥാനാർഥിയുമില്ല. ഇവിടെ ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് തലശേരി മണ്ഡലം ബിജെപിക്ക് ഒഴിവായത്. കൺനൂരിൽ ബിജെപിക്ക് ഏറ്റവും അധികം വോട്ടുള്ള മണ്ഡലമാണിത്. 2016ലെ തെരഞ്ഞെടുപ്പിൽ 22,125 വോട്ടുകളായിരുന്നു ബിജെപിക്ക് ഇവിടെ ലഭിച്ചത്.
സിറ്റിങ് എം എൽ എ അഡ്വ. എ എൻ ഷംസീറാണ് ഇവിടെ എൽ ഡി എഫ് സ്ഥാനാർഥി. യു ഡി എഫിനു വേണ്ടി കോൺഗ്രസിലെ എം പി അരവിന്ദാക്ഷൻ ജനവിധി തേടുന്നു. തലശേരിക്ക് പിന്നാലെ, ദേവികുളത്തും എൻ ഡി എയ്ക്ക് സ്ഥാനാർത്ഥിയില്ല. ദേവികുളത്ത് എൻ ഡി എ സ്ഥാനാർത്ഥി ഫോറം 26 പൂരിപ്പിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് സബ് കളക്ടർ പത്രിക തള്ളിയത്.
Post Your Comments