ന്യൂഡല്‍ഹി : മുന്‍കരുതലുകള്‍ ഇല്ലാതെ പ്രഖ്യാപിച്ച ലോക്ക് ടൗണിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും രാജ്യത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഏറ്റവും പാവപ്പെട്ടവരും കുടിയേറ്റക്കാരുമാണ് ഇതിന്റെ രൂക്ഷത അനുഭവിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കഴിവില്ലായ്മ കാരണം ദുരിതത്തിലായ ജനങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും രാഹുല്‍ പറഞ്ഞു.
ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യങ്ങളില്‍ കോവിഡ് ലോക്ക് ടൗണ്‍ കാരണം ഏറ്റവും ഉയര്‍ന്ന ശിശുമരണ നിരക്കും മാതൃമരണ നിരക്കും ഇന്ത്യയിലായിരിക്കുമെന്ന യൂണിസെഫ് പഠനവും രാഹുല്‍ ചൂണ്ടിക്കാട്ടി.
Read Also : തൃശൂരിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിനു പിന്നിലെ കാരണം പുറത്ത്
കഴിഞ്ഞ മാര്‍ച്ച് 24നാണ് കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി സമ്പൂര്‍ണ ലോക്ക് ടൗണ്‍ പ്രഖ്യാപിച്ചത്.
Post Your Comments