KeralaLatest NewsNews

തൃശൂരിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിനു പിന്നിലെ കാരണം പുറത്ത്

 

അന്തിക്കാട്: തൃശൂര്‍ കണ്ടശ്ശാംകടവ് മാമ്പുള്ളിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാമ്പുള്ളി കോരത്ത് കുടുംബ ക്ഷേത്രത്തിനു സമീപം കോരത്ത് ഗോപാലന്‍ (70) , ഭാര്യ മല്ലിക (60), മകന്‍ റിജോയ് (35 ) എന്നിവരെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also :പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയ്ക്കെതിരെ കുരുക്കു മുറുകുന്നു, തെളിവായി സിസിടിവി ദൃശ്യങ്ങള്‍

ഇന്ന് രാവിലെ തൊട്ടടുത്തുള്ള കുടുംബ ക്ഷേത്രത്തിലെ താക്കോല്‍ എടുക്കുന്നതിനായി ഒരു ബന്ധു ഇവിടെ എത്തിയപ്പോഴാണ് നാടിനെ നടുക്കിയ മരണ വാര്‍ത്ത പുറംലോകമറിഞ്ഞത്. പതിവായി ക്ഷേത്രത്തിലെ താക്കോല്‍ ഗോപാലകൃഷ്ണന്റെ വീട്ടിലാണ് സൂക്ഷിക്കുന്നത്. എല്ലാ ദിവസവും വീട്ടുകാരെ വിളിച്ചുണര്‍ത്തി താക്കോല്‍ വാങ്ങുന്നതാണ് പതിവ്. എന്നാല്‍, ഇന്ന് താക്കോല്‍ പുറത്താണ് വച്ചിരുന്നത്. ഒപ്പം ആത്മഹത്യാക്കുറിപ്പും ഉണ്ടായിരുന്നു. അച്ഛന്റെയും മകന്റെയും മൃതദേഹം ഹാളിലും അമ്മയുടെത് മുറിയിലുമാണ് കണ്ടെത്തിയത്. ഇവര്‍ മൂന്നു പേര്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

കുടുംബ പ്രശ്‌നമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. റിജുവും ഭാര്യ രമ്യയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് രമ്യ അമ്മയ്ക്കും റിജുവിനുമെതിരെ അന്തിക്കാട് പൊലീസില്‍ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button