യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ഇന്ന് നടന്ന നറുക്കെടുപ്പിൽ സൂപ്പർ പോരാട്ടങ്ങൾക്ക് തന്നെയാണ് ഇക്കുറി ഒരുങ്ങിരിക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടിയ പിഎസ്ജിയും ബയേൺ മ്യൂണിക്കും ഇത്തവണ ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടും. 2018ലെ ഫൈനലിൽ ഏറ്റുമുട്ടിയ ലിവർപൂളും റയൽ മാഡ്രിഡും മറ്റൊരു ക്വാർട്ടറിൽ മാറ്റുരയ്ക്കും. പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ തുടരുന്ന പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ ക്വാർട്ടറിലെ എതിരാളികൾ ബൊറൂസിയ ഡോർട്മുണ്ടാണ്.
മറ്റൊരു ക്വാർട്ടറിൽ ചെൽസി പോർട്ടോയെ നേരിടും. പ്രീ ക്വാർട്ടറിൽ യുവന്റസിനെ പരാജയപ്പെടുത്തി ക്വാർട്ടറിലെത്തിയ പോർട്ടോയെ മറികടക്കുക ചെൽസിക്ക് എളുപ്പമാകില്ല. പിഎസ്ജി ബയേൺ മ്യൂണിക്ക് മത്സരത്തിലെ വിജയികൾ സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ഡോർട്മുണ്ട് മത്സരത്തിലെ വിജയികളെ നേരിടും. അതേസമയം, റയൽ മാഡ്രിഡ് ലിവർപൂൾ മത്സരത്തിലെ വിജയികൾ സെമിയിൽ ചെൽസി പോർട്ടോ മത്സരത്തിലെ വിജയികളെ നേരിടും.
മാൻ സിറ്റി vs ഡോർട്മണ്ട്
എഫ്‌സി പോർട്ടോ vs ചെൽസി
ബയേൺ മ്യൂണിച്ച് vs പി.എസ്.ജി.
റയൽ മാഡ്രിഡ് vs ലിവർപൂൾ
Post Your Comments