KeralaNattuvarthaLatest NewsNews

ശ​ബ​രി​മ​ല പൊലീസ് നടപടി ഉയർത്തി പന്തളത്ത് ഫ്ലെക്സുകൾ; അയ്യപ്പഭക്തരുടെ കുടുംബ സംഗമം സംഘടിപ്പിച്ച് ഹിന്ദു സംഘടനകൾ

ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ പേ​രി​ല്‍ ഹി​ന്ദു​വേ​ട്ട​യെ​ന്ന് പ്ര​തി​പാ​ദി​ക്കു​ന്ന കൂ​റ്റ​ന്‍ ഫ്ല​ക്സു​ക​ള്‍ പന്തളത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. മ​റ​ക്ക​രു​ത്, മ​ണ്ഡ​ല​കാ​ല​ത്ത് ആ​രാ​യി​രു​ന്നു ന​മു​ക്കൊ​പ്പം എ​ന്ന ത​ല​ക്കെ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ഫ്ലെ​ക്സി​ല്‍ ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡന്റ് കെ. ​സു​രേ​ന്ദ്രന്റെ വി​വി​ധ ഭാ​വ​ത്തി​ലു​ള്ള ഫോ​ട്ടോ​ക​ളും ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​വു​മാ​യി ബന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​ക​ളും നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്നു. കൂ​ടാ​തെ പൊ​ലീ​സ് ഭീ​ക​ര​ത​യി​ലും ഇ​രു​മു​ടി​ക്കെ​ട്ട് കൈ​വി​ടാ​തെ ശ​ശി​ക​ല​യെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇതിനിടെ, ശബരിമലയില്‍ ഇടതു സര്‍ക്കാര്‍ നടത്തിയ ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിന് കേസെടുക്കപ്പെട്ട അയ്യപ്പഭക്തരുടെ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഹൈന്ദവ സംഘടനകള്‍. ശബരിമല കര്‍മ്മസമിതി, ഹിന്ദുഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ 20 മുതല്‍ 27 വരെയാണ് അയ്യപ്പഭക്ത സംഗമങ്ങള്‍. മുഴുവന്‍ ജില്ലകളിയിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് സംഗമമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. –

നാമജപം നടത്തി പ്രതിഷേധിച്ച അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കിയും മര്‍ദനമുറകള്‍ അഴിച്ചുവിട്ടും ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ചും പീഡിപ്പിക്കുകയായിരുന്നു. ഹൈക്കോടതി പറഞ്ഞിട്ടുപോലും അനുസരിക്കാത്ത, ക്രിമിനലുകളായ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ശബരിമലയില്‍ ഭക്തര്‍ക്കുമേല്‍ അക്രമം അഴിച്ചുവിട്ടു. 16000ത്തിലധികം കേസുകളിലായി 57,000 ത്തിലധികം ഭക്തര്‍ക്കെതിരെയാണ് ക്രിമിനല്‍ക്കുറ്റം ചുമത്തി കേസെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button