ന്യൂഡല്‍ഹി: സ്ത്രീകളും പെണ്‍കുട്ടികളും കീറിയ ജീന്‍സ് ധരിക്കുന്നതിനെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ രാജ്യമാകെ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ബി.ജെ.പി നേതാക്കള്‍ ആര്‍.എസ്.എസിന്റെ പഴയ യൂണിഫോമിലുളള ചിത്രങ്ങള്‍ പങ്കുവച്ചാണ് പ്രിയങ്കയുടെ പ്രതിഷേധം. ‘ഈശ്വരാ അവരുടെ കാല്‍മുട്ടുകള്‍ കാണുന്നു’ എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും, മോഹന്‍ഭഗവതും, നിതിന്‍ ഗഡ്കരിയും ആര്‍.എസ്.എസിന്റെ പഴയ യൂണിഫോം വെളള ഷര്‍ട്ടും കാക്കി ട്രൗസറും ധരിച്ച ചിത്രങ്ങളാണ് പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചത്.
Read Also : കോൺഗ്രസിന്റെ ‘ധർമ്മ’ സങ്കടങ്ങൾക്ക് വിരാമം; രഘുനാഥിനെ കളത്തിലിറക്കി യു.ഡി.എഫ്
കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഡെറാഡൂണിലെ ഒരു ശില്‍പ്പശാലയില്‍ പങ്കെടുക്കവെയായിരുന്നു തീരഥ് സിംഗ് റാവത്തിന്റെ അഭിപ്രായപ്രകടനം. സാമൂഹിക പ്രവര്‍ത്തകയായ ഒരു സ്ത്രീ കീറിയ ജീന്‍സണിഞ്ഞെത്തിയത് സമൂഹത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടാക്കിയെന്നും കീറലുളള ജീന്‍സിട്ട സ്ത്രീകള്‍ക്ക് വീട്ടിലുളള കുട്ടികള്‍ക്ക് മാതൃകയാകാനും നല്ല സന്ദേശം പകരാനും സാധിക്കില്ലെന്നുമായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ അഭിപ്രായം. മുതിര്‍ന്നവര്‍ ചെയ്യുന്നതാണ് കുട്ടികള്‍ അനുകരിക്കുക. വീട്ടില്‍ ശരിയായ സാംസ്‌കാരിക വിദ്യാഭ്യാസം കിട്ടിയാല്‍ കുട്ടികള്‍ ആധുനിക ജീവിതശൈലി പിന്തുടര്‍ന്നാലും ഭാവിയില്‍ പരാജയപ്പെടില്ലെന്നായിരുന്നു റാവത്ത് പറഞ്ഞത്.
എന്നാല്‍ തിരാഥിന്റെ പ്രസ്താവന പല പ്രമുഖരും തളളിക്കളഞ്ഞു. ഇത്തരം മനസ്ഥിതിയാണ് സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യം വര്‍ദ്ധിക്കാന്‍ കാരണമാകുന്നതെന്ന് നടി ജയാ ബച്ചന്‍ പറഞ്ഞു.
Post Your Comments