ഉത്തര്‍പ്രദേശ്: ലക്‌നൗവിലെത്തിയ പ്രിയങ്ക ഗാന്ധിയെ പോലീസ് മര്‍ദ്ദിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള വാദം യുപി പോലീസ് തള്ളി. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്ദ്യോഗസ്ഥയാണ് മറുപടിയുമായി രംഗത്തെത്തിയത്. പ്രിയങ്കയോട് ആരും മോശമായിപ്പെരുമാറിയിട്ടില്ലെന്നും എന്റെ കടമയാണ് നിര്‍വഹിച്ചതെന്നും സര്‍ക്കിള്‍ ഓഫീസര്‍ അര്‍ച്ചനാ സിംഗ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായവരുടെ വീടു സന്ദര്‍ശിക്കാന്‍ എത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് ഇന്നലെ വഴിയില്‍ തടഞ്ഞിരുന്നു. പ്രതിഷേധത്തനിടെ അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫിസര്‍ എസ്. ആര്‍. ദാരാപുരിയെ കാണാന്‍ പോകുന്ന വഴിയാണ് പൊലീസ് പ്രിയങ്കയുടെ കാര്‍ തടഞ്ഞത്. കാറില്‍ നിന്നിറങ്ങിയ പ്രിയങ്ക ഒരു പ്രവര്‍ത്തകന്റെ ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്നാണ് ദാരാപുരിയുടെ വീട്ടിലെത്തിയത്. കാര്‍ തടഞ്ഞ പൊലീസ് തന്നെ കൈയ്യേറ്റം ചെയ്‌തെന്നും പ്രിയങ്ക ആരോപിച്ചു. പ്രിയങ്കയെ പൊലീസ് കൈയ്യേറ്റം ചെയ്യുന്ന വിഡിയോയും അവര്‍ പുറത്ത് വിട്ടു.
എന്നാല്‍ പിയങ്ക പറയുന്നത് ശരിയല്ലെന്നും താനായിരുന്നു പിയങ്കയുടെ സുരക്ഷാ ചുമതലയിലെന്നും അര്‍ച്ചന സിംഗ് വിശദീകരിച്ചു.
Dr Archana Singh, Circle Officer Lucknow: This is not true at all. I was her (Priyanka Gandhi Vadra) fleet in-charge. No one misbehaved with her at all, I only did my duty. I also was heckled with during the incident. https://t.co/YrvWOK6TY0 pic.twitter.com/4RHoOUy9kR
— ANI UP/Uttarakhand (@ANINewsUP) December 28, 2019
Post Your Comments