ന്യൂഡല്‍ഹി: മുന്‍ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തില്‍ ആദരവ് അര്‍പ്പിച്ച് കൊച്ചുമകളും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. നവംബര്‍ 19നാണ് ഇന്ദിരഗാന്ധിയുടെ ജന്മദിനം. അമേരിക്കയിൽ ഇപ്പോഴാണ് വൈസ് പ്രസിഡന്‍റായി കമല ഹാരിസ് എന്ന വനിതയെ തെരഞ്ഞെടുത്തത്. എന്നാല്‍ ഇന്ത്യയില്‍ 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ദിര ഗാന്ധിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
Read Also: പാകിസ്താന് സ്വദേശിയുടെ ഇന്ത്യക്കാരി ഭാര്യയുടെ മരണം; നിയമ പോരാട്ടത്തിനൊടുവിൽ അടക്കം
‘കമല ഹാരിസിനെ ആദ്യ വനിത യു.എസ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തില്‍, 50 വര്‍ഷം മുമ്പ് ഇന്ത്യ ഒരു വനിത പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തുവെന്ന് മനസിലാക്കണം. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ഇന്ദിര ഗാന്ധിയുടെ ശക്തിയും ധൈര്യവും പ്രചോദനമാണ്’ -പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
.@KamalaHarris 2020 में अमेरिका की पहली उप-राष्ट्रपति बनीं। आज इंदिरा जी की जयंती पर हमें एहसास होना चाहिए कि भारत की जनता ने 50 साल पहले ही एक महिला, श्रीमती इंदिरा गांधी को अपना प्रधानमंत्री चुना। इंदिरा जी का साहस व सामर्थ्य पूरे विश्व भर में महिलाओं को हमेशा प्रेरित करेगी। pic.twitter.com/nX3WYh2363
— Priyanka Gandhi Vadra (@priyankagandhi) November 19, 2020
Post Your Comments