KeralaLatest NewsNews

പ്രാതൽ തയ്യാറാക്കാൻ വൈകിയതിന് ഭർത്താവ് തടിക്കഷണം കൊണ്ട് തലയ്ക്ക് അടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഭർത്താവ് തടിക്കഷണം കൊണ്ടു തലയ്ക്ക് അടിച്ച വീട്ടമ്മ മരിച്ചു

കൊല്ലം: ഭർത്താവ് തടിക്കഷണം കൊണ്ടു തലയ്ക്ക് അടിച്ച വീട്ടമ്മ മരിച്ചു. പുത്തൂർ മാവടി സുശീലാ ഭവനിൽ സുശീലയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സോമദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രാതൽ തയ്യാറാക്കാൻ വൈകിയതിനാണ് സോമദാസ് സുശീലയെ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ചത്.

കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നയാളാണ് സോമദാസ്. രാവിലെ കൃഷിയിടത്തിൽ പോയി വീട്ടിലേക്ക് മടങ്ങിയ എത്തിയ സോമദാസ് സുശീലയോട് ആഹാരം ആവശ്യപ്പെട്ടു. എന്നാൽ വീട്ടിൽ പ്രാതൽ തയ്യാറായിരുന്നില്ല. തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും പ്രകോപിതനായ സോമദാസ് തടിക്കഷണം കൊണ്ട് സുശീലയുടെ തലയ്ക്കടിക്കുകയുമായിരുന്നു.

Read Also: പി ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചു; സ്പീക്കർക്ക് രാജിക്കത്ത് സമർപ്പിച്ചു

അടിയേറ്റ് സുശീല ബോധരഹിതയായി വീണതോടെ സോമദാസ് സമീപമുള്ള ഒരു കടയിലെത്തി വിവരം അറിയിച്ചു. ഉടൻ സുശീലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സോമദാസിന്റെ രണ്ടാം ഭാര്യയാണ് സുശീല.

shortlink

Related Articles

Post Your Comments

Related Articles


Back to top button