ചെന്നൈ : ആദായനികുതി റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് കമല്‍ഹാസന്‍. ബിജെപി വിരുദ്ധ നേതാക്കളെ മാത്രം വേട്ടയാടുകയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.
കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫ്രണ്ടേഴ്സിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടന്നത്. കമലിന്‍റെ വിശ്വസ്ഥനായ ചന്ദ്രശേഖറാണ് നിര്‍മ്മാണ കമ്പനിയുടെ ഡയറക്ടര്‍. ചന്ദ്രശേഖറിന്‍റെ തിരുപ്പൂരിലെ അനിതാ എക്സപോര്‍ട്ട്സ് എന്ന് സ്ഥാപനത്തിലും റെയ്ഡ് നടത്തി. മുഴുവന്‍ പരിശോധനയും പൂര്‍ത്തിയായതിന് ശേഷം പ്രതികരിക്കാമെന്ന് കമല്‍ വ്യക്തമാക്കി.
Read Also : മദ്യപിച്ച് മൃഗശാലയുടെ മതിൽ ചാടിക്കടന്നു; ചെന്നുപെട്ടത് സിംഹത്തിന്റെ മുന്നിൽ; പിന്നീട് സംഭവിച്ചത്
ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വസതികളിലും സ്ഥാപനങ്ങളിലും വ്യാപക പരിശോധന തുടരുകയാണ്. ധാരാപുരത്ത് ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ വസതിയില്‍ റെയ്ഡ് നടത്തിയെങ്കിലും അനധികൃതമായൊന്നും കണ്ടെത്തിയില്ല. പ്രതികാര നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്ന രാഷ്ട്രീയ സന്ദേശം കൂടി നല്‍കിയാണ് ഡിഎംകെ പ്രചാരണം.
Post Your Comments