CricketLatest NewsNewsSports

ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ സ്‌ക്വാഡിൽ സൂര്യകുമാർ യാദവും കർണാടക പേസർ പ്രസിദ് കൃഷ്ണയും ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം നേടി. എന്നാൽ വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയെ കിരീടത്തിലേക്ക് നയിച്ച പ്രിത്വി ഷായെ ടീമിലേക്ക് പരിഗണിച്ചില്ല. റിഷഭ് പന്ത്, ക്രൂണാൽ പാണ്ഡ്യ എന്നിവരും ടീമിൽ ഇടം നേടി. അതേസമയം, ബുംറ ഏകദിന പരമ്പര ടീമിൽ പരിഗണിച്ചില്ല.

സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, ഷമി എന്നിവരാണ് ഓസ്‌ട്രേലിയൻ കളിച്ച സ്‌ക്വാഡിൽ നിന്ന് പുറത്തായവർ. മാർച്ച് 23, 26, 28 തീയതികളിൽ പൂനെയിൽ വെച്ചാണ് ഏകദിന മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയുടെ ഏകദിന ടീം: വിരാട് കോഹ്‌ലി (C), രോഹിത് ശർമ (VC), ശിഖർ ധവാൻ, ശുബ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത് (WK), കെ എൽ രാഹുൽ (WK), യുസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ക്രുനാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ടി നടരാജൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ഷാർദുൽ താക്കൂർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button