KeralaLatest NewsNewsIndia

ബിജെപി ഇല്ലെങ്കിൽ കേരളം ഇല്ലാതാകും: മെട്രോമാൻ ഇ. ശ്രീധരൻ

മോദി അല്ലായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ജമ്മു കശ്മീർ ഇന്ത്യക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് ശ്രീധരൻ

ബിജെപിയെപ്പോലുള്ള ഒരു പാർട്ടി ഇല്ലെങ്കിൽ കേരളം ഇല്ലാതാകുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു. എൻ ഡി എയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളത്തിൽ ബിജെപി വരേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കിയത്.

‘കാര്യങ്ങൾ നേരായും സുതാര്യമായും മാത്രമാണ് ഞാൻ നോക്കുന്നത്. എല്ലാവരേയും ഞങ്ങളുടെ പക്ഷത്ത് നിർത്തുന്നു. നിങ്ങൾക്ക് ഒരു വിഭാഗത്തെ എതിർക്കാൻ കഴിയില്ല. നിങ്ങൾക്ക് അവരെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെടുത്താൻ കഴിയില്ല. രാജ്യം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരും ഒറ്റകെട്ടായി നിൽക്കണം. ബി.ജെ.പിയുടെ ആശയങ്ങളോട് ഒരു പക്ഷെ പൂർണ്ണമായും യോജിപ്പ് ഉണ്ടാവണമെന്നില്ല. എന്നാൽ മൊത്തത്തിലുള്ള സാഹചര്യം കാണണം’.- ഇ. ശ്രീധരൻ വ്യക്തമാക്കി.

Also Read:കേരളത്തിന്റെ അഭിമാന താരമായ പി.ടി. ഉഷയുടെ 23 വര്‍ഷം പഴക്കമുള്ള മീറ്റ്‌ റെക്കോഡ്‌ തമിഴ്‌നാടിന്റെ ധനലക്ഷ്‌മി തകര്‍ത്തു.

ഭൂരിപക്ഷം ആളുകളും മോദിയെ സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ എതിർക്കുന്ന ആളുകൾ ഇവിടെയും ഇവിടെയും ചെറിയ, ചെറിയ പിശകുകൾ കണ്ടെത്തുന്നു. ഇത് ശരിയല്ല. മോദി പ്രധാനമന്ത്രിയായിരുന്നില്ലെങ്കിൽ ജമ്മു കശ്മീർ ഇന്ത്യക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകുമായിരുന്നു എന്നും ശ്രീധരൻ പറഞ്ഞു.

‘കേരളത്തിൽ ഭരണമാറ്റത്തിന് തന്നെയാണ് സാധ്യത. പ്രളയകാലത്ത് ഒന്നും ചെയ്യാൻ പിണറായി സർക്കാരിന് സാധിച്ചിട്ടില്ല. അതിന്‌ശേഷം ഇതുവരെയും വെള്ളപൊക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താനും അവർക്ക് കഴിഞ്ഞിട്ടില്ല. പിണറായിക്ക് എല്ലാം ഒറ്റക്ക് ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിയാണെന്ന് ശ്രീധരൻ വിമർശിച്ചു. ഇടത് -വലത് മുന്നണികൾക്ക് സുസ്ഥിര വികസനം അറിയില്ല. കടം വാങ്ങി ക്ഷേമ പദ്ധതികൾ ചെയ്തിട്ട് കാര്യമില്ല. പ്രളയകാലത്ത് കേരള സർക്കാർ ഒന്നും ചെയ്തില്ലെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം ഇടത് സ‍ര്‍ക്കാരിന്റെ വികസനം കടലാസിൽ മാത്രമാണെന്നും ശ്രീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button