യുവേഫ ചാമ്പ്യൻസ് ലീഗിൽ അത്ലാന്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തി ചെൽസി ക്വാർട്ടറിൽ. പ്രീക്വാർട്ടറിലെ ആദ്യ പാദത്തിലേറ്റ തോൽവിയ്ക്ക് പകരം ചോദിക്കാൻ ചെൽസിയുടെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിയ അത്ലാന്റികോ മാഡ്രിഡിനെ ഏകപക്ഷികമായ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. നേരത്തെ ആദ്യ പാദത്തിൽ 1-0ന്റെ വിജയം നേടിയ ചെൽസി ഇരുപാദങ്ങളിലുമായി 3-0ന്റെ വിജയം സ്വന്തമാക്കി. 2014ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ എത്തുന്നത്.
ചെൽസിക്ക് വേണ്ടി ആദ്യ പകുതിയിൽ ഹകീം സീയെചാണ്(34) ഗോൾ നേടിയത്. മത്സരത്തിന്റെ 81-ാം മിനുട്ടിൽ അത്ലാന്റികോ മാഡ്രിഡ് താരം സാവിച്ച് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് അത്ലാന്റികോ മാഡ്രിഡ് മത്സരം പൂർത്തിയാക്കിയത്. തുടർന്ന് ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ എമേഴ്സൺ(90+4) തന്റെ ആദ്യ ടച്ചിൽ തന്നെ ഗോൾ നേടി ക്വാർട്ടർ ഉറപ്പിച്ചു.
Post Your Comments