KeralaLatest NewsNews

നാമനിർദ്ദേശ പത്രികക്കൊപ്പം കെട്ടിവെയ്ക്കാൻ പണം നൽകിയത് പുൽക്കുന്നി മഠം കോളനി നിവാസികൾ; നന്ദി പറഞ്ഞ് സന്ദീപ് വാര്യർ

പാലക്കാട് :ഷൊർണൂർ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് ജി വാര്യർ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നാമനിർദ്ദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള തുക നൽകിയത് പുൽക്കുന്നി മഠം കോളനി നിവാസികളാണെന്ന് സന്ദീപ് വാര്യർ അറിയിച്ചു. അവർക്ക് സന്ദീപ് നന്ദി അറിയിക്കുകയും ചെയ്തു.

ഇന്ന് രാവിലെ 11 മണിക്കാണ് സന്ദീപ് വാര്യർ നാമനിദേശ പത്രിക സമർപ്പിച്ചത്. എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനകളും ഉണ്ടാകണമെന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം സന്ദീപ് വാര്യർ പ്രതികരിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി സിപി പ്രമോദിനെതിരേയും യുഡിഎഫ് സ്ഥാനാർത്ഥി ടി.എച്ച് ഫിറോസ് ബാബുവിനെതിരേയുമാണ് സന്ദീപ് വാര്യർ മത്സരിക്കുന്നത്.

Read Also:  ക്രൂഡോയിലിന് വിലയിടിവ്, മധ്യേഷ്യയെ ഒഴിവാക്കി ഇന്ത്യ യു.എസ് ക്രൂഡിലേക്ക് മാറുന്നു

ഇ. ശ്രീധരൻ, സുരേഷ് ഗോപി, കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button