Latest NewsIndia

സച്ചിന്‍ വാസെയുടെ മൊഴി, ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി

മുംബൈ പൊലീസ് കമ്മിഷണര്‍ പരംവീര്‍ സിംഗിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്നലെ ഹോംഗാര്‍ഡിലേക്ക് മാറ്റി.

മുംബൈ: അംബാനി ഭീഷണി കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍.ഐഎ. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി എന്‍.ഐ.എ. തേടി. കേസിലെ പ്രതിയായ അസിസ്റ്റന്റ്‌  ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.

അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ സ്‌കോര്‍പ്പിയോ കൊണ്ടിട്ടത് താനാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ചില ശിവസേന നേതാക്കള്‍ക്കും പങ്കുണ്ടെന്നും സച്ചിന്‍ മൊഴി നല്‍കിയിരുന്നു. എന്‍.ഐ.എ അനുമതി തേടിയതിന് പിന്നാലെ മുംബൈ പൊലീസ് കമ്മിഷണര്‍ പരംവീര്‍ സിംഗിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്നലെ ഹോംഗാര്‍ഡിലേക്ക് മാറ്റി.

read also: വൻ കള്ളപ്പണവേട്ട : തെരഞ്ഞെടുപ്പ്‌ നടക്കുന്ന നാല്‌ സംസ്‌ഥാനങ്ങളില്‍നിന്നും പിടിച്ചെടുത്തത് ശതകോടികൾ

നിരവധി ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഉദ്ധവ് താക്കറെ സർക്കാരിനെതിരെ സഖ്യകക്ഷികൾ തന്നെ അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ കമ്മീഷണറെയും ഡിജിപിയെയും മാറ്റി മുഖം രക്ഷിക്കാൻ ഉദ്ധവ് ശ്രമിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button