ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്‌ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍നിന്നും 331 കോടി രൂപ പിടിച്ചെടുത്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. സമ്മതിദായകരെ സ്വാധീനിക്കുന്നതു തടയാനുള്ള ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായാണു നടപടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റെക്കോഡ് കള്ളപ്പണവേട്ടയാണിതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
ഇതേ സംസ്‌ഥാനങ്ങളിലെ മുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ (2016) ആകെ പിടിച്ചെടുത്തതിനേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ ഇതുവരെ പിടികൂടിയത്. തമിഴ്‌നാട്ടില്‍നിന്ന് 127.64 കോടി രൂപയും പശ്‌ചിമബംഗാളില്‍നിന്ന് 112.59 കോടിയും പിടിച്ചെടുത്തു. അഞ്ചിടത്തുമായി 295 ചെലവ് നിരീക്ഷകരെയാണു തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ചിട്ടുള്ളത്. ആകെ 259 നിയമസഭാ മണ്ഡലങ്ങള്‍ കമ്മിഷന്റെ “നോട്ടപ്പുള്ളി”കളാണ്.
പണമോ ഉപഹാരങ്ങളോ മദ്യമോ നല്‍കി സമ്മതിദായകരെ സ്വാധീക്കാന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്. അതേസമയം തമിഴ്‌നാട്ടിൽ കമല്‍ഹാസന്റെ
വിശ്വസ്ഥന്‍ ചന്ദ്രശേഖറിന്റെ വസതിയിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ 8 കോടി രൂപ പിടിച്ചെടുത്തു. കണക്കില്‍പ്പെടാത്ത പണമാണ് പിടിച്ചെടുത്തതെന്നാണ് അധികൃതര്‍ പറയുന്നത്. മധുരയിലെയും തിരുപ്പൂരിലെയും സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. മക്കള്‍ നീതി മയ്യം ട്രഷറര്‍ കൂടിയാണ് ചന്ദ്രശേഖര്‍.
read also: പാര്‍ട്ടിയാണ് എംഎം മണിയുടെ ‘സമ്പാദ്യം’ എന്ന് പറയുന്നത് വെറുതെ, സ്വത്തുവിവരങ്ങൾ കാണാം
മധുരയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് പരിശോധനയില്‍ 300 കമ്ബ്യൂട്ടറുകളും 300 സാരികളും സമ്മാനപ്പൊതികളും പിടിച്ചെടുത്തു. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി വച്ചിരുന്നതായിരുന്നു സാധനങ്ങള്‍.
Post Your Comments