ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട സൂപ്പർതാരം ലയണൽ മെസ്സിയോട് ബാഴ്‌സയിൽ തുടരാൻ നേരിട്ട് അഭ്യർത്ഥിച്ചതായി റിപ്പോർട്ട്. 2010 ൽ സ്ഥാനമൊഴിഞ്ഞ ലാപോർട്ട 11 വർഷത്തിനുശേഷമാണ് ക്ലബിന്റെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന്ശേഷം ക്ലബിനൊപ്പം ചേർന്നത്. ‘ബാഴ്‌സ 2010നു ശേഷം കാഴ്ചവെച്ച പ്രകടനത്തിന് കാരണം ഞങ്ങളുടെ സ്ഥിരതയായിരുന്നു. എല്ലാ താരങ്ങൾക്കൊപ്പം ഒരുമിച്ച് നിന്നാൽ മാത്രമേ ഈ ഒരു സ്ഥിരത നമുക്ക് ലഭിക്കുകയുള്ളു.
അതിനാൽ എല്ലാവരും ബാഴ്‌സയെ എങ്ങനെയൊക്കെ വിപുലീകരിക്കാൻ ആകും എന്ന് നോക്കുക. മെസ്സി താങ്കൾക്ക് ഇവിടം വിട്ടു പോകാൻ കഴിയില്ല. ഞങ്ങൾക്ക് നിന്നോടുള്ള സ്നേഹവും വാത്സല്യവും എത്രത്തോളമാണെന്ന് നിനക്ക് അറിയാം. നമ്മുടെ ക്ലബ് ഗാനത്തിൽ പറയുന്നതുപോലെ നമ്മൾ ഒരുമിച്ച് നിന്നാൽ മാത്രമേ നാം ശക്തരാകു’. ലാപോർട്ട തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയ സുപ്രധാന ഭാഗങ്ങളിണിത്.
Post Your Comments