അന്തരാഷ്ട്ര ക്രിക്കറ്റിൽ വരവറിയിച്ച് സൂര്യകുമാർ യാദവ്. ഇംഗ്ലണ്ടിനെതിരായ തന്റെ ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതെ വന്നപ്പോൾ മൂന്നാം ടി20 മത്സരത്തിൽ സൂര്യകുമാർ യാദവിന് അവസരം ലഭിച്ചില്ല. പരമ്പരയിലെ നാലാം മത്സരത്തിൽ താരത്തിന് ഇന്ത്യ വീണ്ടും അവരസരം നൽകിയപ്പോൾ കിട്ടിയ അവസരം മുതലാക്കുകയായിരുന്നു. 31 പന്തിൽ മൂന്ന് സിക്‌സർ ഉൾപ്പെടെ 57 റൺസ് നേടി സൂര്യകുമാർ യാദവ് തന്റെ വരവറിയിച്ചു.
രോഹിത് ശർമയെ (12) പുറത്താക്കി ഇംഗ്ലണ്ടിനായി ആദ്യ വിക്കറ്റ് ജോഫ്ര ആർച്ചർ നേടിയപ്പോൾ ഇന്ത്യൻ ഇന്നിംഗ്സ് പതിയെ യാദവ് മുന്നോട്ട് നയിക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 185 റൺസിന് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. സൂര്യകുമാർ യാദവിന്റെ മികച്ച ഇന്നിങ്‌സിനൊപ്പം ഇന്ത്യ സ്കോർ 185ൽ എത്തിച്ചത് 23 പന്തിൽ 30 റൺസെടുത്ത റിഷഭ് പന്തും, 18 പന്തിൽ 37 റൺസെടുത്ത ശ്രേയസ് അയ്യരുമാണ്.
Post Your Comments