KeralaLatest NewsNewsIndia

വോട്ട് തേടിയെത്തിയ മെട്രോമാൻ്റെ കാല് തൊട്ടുതൊഴുന്ന വോട്ടർമാർ; മറ്റാർക്കും കിട്ടാത്ത ഉജ്ജ്വല വരവേൽപ്പ്,വിജയം സുനിശ്ചിതം!

പാലക്കാട്: ഏറെ ആകാംഷകൾക്കൊടുവിൽ മെട്രോമാൻ ഇ. ശ്രീധരനെയാണ് ബിജെപി പാലക്കാട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നതുമുതൽ അദ്ദേഹം മണ്ഡലത്തിൽ സജീവമാണ്. വോട്ട് തേടി പ്രചരണം ആരംഭിച്ച് കഴിഞ്ഞു. കേരളക്കരയിൽ ഒരു സ്ഥാനാർത്ഥിക്കും ലഭിക്കാത്ത സൗകര്യവും ആഹ്ളാദപ്രകടനവും വമ്പൻ സ്വീകരണവുമാണ് പാലക്കാടുള്ള ജനങ്ങൾ അദ്ദേഹത്തിനു നൽകുന്നത്. വോട്ട് ചോദിച്ചെത്തിയ മെട്രോമാൻ്റെ കാലുകളിൽ തൊട്ട് വണങ്ങുന്ന വോട്ടർമാരെയാണ് കാണാനാകുന്നത്. ഇതിൻ്റെ ചിത്രങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്.

Also Read:കുടുംബങ്ങളില്‍ കണ്ണീര്‍ നല്‍കിയ ഭരണമാണ് ഇടത് മുന്നണിയുടേത്,തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുമെന്ന് മോന്‍സ് ജോസഫ്

മുഖ്യമന്ത്രിയാകാനല്ല രാഷ്ട്രീയത്തിൽ വന്നതെന്ന് കഴിഞ്ഞ ദിവസം ഇ ശ്രീധരൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. ‘രാഷ്ട്രീയത്തിന്റെ ഗുണനിലവാരം ഉയർത്തേണ്ടതുണ്ട്. അതിന്റെ സ്വഭാവത്തിൽ മാറ്റം വരുത്താനുള്ള സന്ദേശം അത്തരം വ്യക്തികളിൽ നിന്നാണ് ഉണ്ടാകേണ്ടത്. വിദഗ്ധരും, പ്രഫഷനലുകളും ഉൾപ്പെടെ രാഷ്ട്രീയത്തിലേക്കു കടന്നുവരുന്നത് അതിനു സഹായിക്കും. കാര്യക്ഷമത, ആഴത്തിലുളള അറിവ്, പ്രവർത്തന പരിചയം എന്നിവയാണ് നാട്ടുകാർക്ക് ആവശ്യമെന്ന് വിശ്വസിക്കുന്നു. ചെറുപ്പക്കാരനും സുന്ദരനുമായി ഓടി നടന്നിട്ട് കാര്യമില്ല. കാര്യങ്ങൾ നന്നായി അറിയുക, അത് എങ്ങനെ കൃത്യവും വ്യക്തവും സുതാര്യവുമായി ചെയ്യാം, എങ്ങനെ പ്രവർത്തിക്കാം എന്നതൊക്കെയാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘പാലക്കാട് ഇൻഡോർ സ്റ്റേഡിയം കാണുമ്പോൾ ദു:ഖമാണ്. മോയൻസ് സ്കൂൾ ഡിജിറ്റലൈസേഷൻ എങ്ങും എത്താത്തത് ദൗർഭാഗ്യകരം. കഴിഞ്ഞ 20 കൊല്ലമായി കേരളത്തിൽ ഒരു വ്യവസായവും വന്നിട്ടില്ല. വ്യവസായങ്ങൾ കൊണ്ടുവരാൻ യാതൊരു പരിശ്രമവും ഉണ്ടായിട്ടില്ല. വ്യവസായത്തിന് എല്ലാം സർക്കാർ ചെയ്യണം എന്നില്ല, അന്തരീക്ഷം ഉണ്ടാക്കിയാൽ മതി’. ഇ. ശ്രീധരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button