കോഴിക്കോട് : തീവണ്ടിയിൽ രഹസ്യമായി സ്വർണ്ണ ബിസ്ക്കറ്റുകൾ കടത്താൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശി അഷ്റഫ് ഖാൻ അറസ്റ്റിൽ. ഇയാളുടെ പക്കൽ നിന്നും 800 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തിട്ടുണ്ട്.
Read Also : ജനശതാബ്ദി എക്സ്പ്രസ് നിയന്ത്രണം വിട്ട് 35 കിലോമീറ്റർ പിന്നിലേക്കോടി
എറണാകുളം- നിസാമുദ്ദീൻ മംഗളാ എക്സ്പ്രസിലാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഷർട്ടിനകത്ത് പ്രത്യേക ജാക്കറ്റിൽ ഒളിപ്പിച്ച് കടത്താൻ ആയിരുന്നു ശ്രമം. 100 ഗ്രാം വീതമുള്ള 38 സ്വർണ്ണ ബിസ്ക്കറ്റുകളാണ് റെയിൽവേ സംരക്ഷണ സേന പിടിച്ചെടുത്തത്. റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.
Post Your Comments