![](/wp-content/uploads/2021/03/webp.net-resizeimage-23-1.jpg)
യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കടന്നു. ലാസിയോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേൺ പരാജയപ്പെടുത്തിയത്. ഇരുപാദങ്ങളിലുമായി 6-2ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് ബയേൺ മ്യൂണികിന്റെ ക്വാർട്ടർ പ്രവേശനം. ബയേണിന് വേണ്ടി റോബർട്ട് ലെവൻഡോസ്‌കിയും എറിക് മാക്സിം ചൗപോ മോട്ടിങ്ങുമാണ് ഗോൾ നേടിയത്. മാർകോ പരോലോയാണ് ലാസിയോയുടെ ആശ്വാസ ഗോൾ നേടിയത്.
കഴിഞ്ഞ പത്ത് വർഷത്തിൽ ഒൻപതാം തവണയാണ് ബയേൺ ക്വാർട്ടറിൽ കടക്കുന്നത്. ഈ സീസൺ ചാമ്പ്യൻഷിപ്പിൽ 16 മത്സരങ്ങളിൽ നിന്ന് 24 ഗോളുകളാണ് ബയേൺ അടിച്ചുകൂട്ടിയത്. മാർച്ച് 19 നു ക്വാർട്ടർ ഫൈനലുകളുടെ നറുക്കെടുപ്പ് ആരംഭിക്കും. ഇതുവരെ പിഎസ്ജി, റയൽ മാഡ്രിഡ്, ലിവർപൂൾ, പോർട്ടോ, ബെറൂസിയ ഡോർട്ട്മുണ്ട് മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളാണ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.
Post Your Comments