Latest NewsIndia

വികസനത്തിൽ മാതൃകാമുന്നേറ്റവുമായി ഉത്തർപ്രദേശ്; ലക്‌നൗ നഗരത്തിൽ നിറഞ്ഞ് എ.സി വൈദ്യുത ബസ്സുകൾ

സമ്പൂർണ്ണ വായുമലിനീകരണ നിർമ്മാർജ്ജനം ലക്ഷ്യമിട്ടാണ് പദ്ധതി.

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ നഗരങ്ങൾ ലോകനിലവാരത്തിലേക്ക് വികസിക്കുന്നു. തലസ്ഥാന നഗരത്തിലോടുന്ന ബസ്സുകളെല്ലാം വൈദ്യുതിയിലും പൂർണ്ണമായും എ.സിയുമാക്കിയാണ് ഗതാഗതവകുപ്പ് മുഖംമിനുക്കുന്നത്. സമ്പൂർണ്ണ വായുമലിനീകരണ നിർമ്മാർജ്ജനം ലക്ഷ്യമിട്ടാണ് പദ്ധതി.

കാർബൺ ഫ്രീ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ നഗരത്തിലും കർശനമായ വാഹന നിയന്ത്രണം കൊണ്ടുവരുന്നത്.ലക്‌നൗവിൽ ആദ്യ ഘട്ടമായി 40 എ.സി. വൈദ്യുതീകരിച്ച ബസ്സുകളാണ് പുറത്തിറക്കിയത്. സംസ്ഥാനത്തൊട്ടാകെ 700 ബസ്സുകളാണ് ഉടൻ പുറത്തിറങ്ങുന്നത്.

read also: ‘മുൻ മുഖ്യമന്ത്രി നാരായണ സ്വാമിക്ക് സീറ്റില്ല’; പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

പുതിയ നഗരവികസന പദ്ധതിയനുസരിച്ച് ഉത്തർപ്രദേശിലെ പ്രധാന നഗരങ്ങളിലെ പൊതുഗതാഗതങ്ങളെല്ലാം കാർബൺ വിമുക്തമാക്കൽ നടപടി ഘട്ടംഘട്ടമായി പൂർത്തിയാക്കുമെന്ന് ആദിത്യനാഥ് പറഞ്ഞു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബസ്സുകൾ ചാർജ്ജ് ചെയ്യാനുള്ള സംവിധാനം പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button