Latest NewsKeralaNattuvarthaNews

റാന്നിയിലും തിരുവല്ലയിലും കരുത്തുകാട്ടാൻ വിമതർ; പത്തനംതിട്ട ജില്ലയിൽ രണ്ടിടത്ത് യു.ഡി.എഫിന് വിമത ശല്യം

പത്തനംതിട്ട ജില്ലയിൽ നഷ്ടപ്പെട്ടു പോയ സീറ്റുകൾ തിരികെ പിടിക്കാമെന്നുള്ള യു.ഡി.എഫിന്റെ മോഹങ്ങൾക്ക് തിരിച്ചടിയായി വിമതർ രംഗത്ത്. റാന്നിയിലും, തിരുവല്ലയിലുമാണ് കോണ്‍ഗ്രസിന് വിമത സ്ഥാനാര്‍ഥികള്‍ എത്തിയിരിക്കുന്നത്. റാന്നിയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡൻ്റ് റെജി താഴമൺ, തിരുവല്ലയില്‍ മുന്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. തോമസ് മാത്യു എന്നിവരാണ് വിമത സ്ഥാനാർഥികളായി മത്സരിക്കുന്നത്. കോൺഗ്രസ് വിമതർ കൂടി രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പു രംഗം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്.

റാന്നിയിലെ സീറ്റ് കോണ്‍ഗ്രസ് ഒരു കുടുംബത്തിന് മാത്രമായി തീറെഴുതി നൽകിയിരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് റാന്നിയിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിമതനായി റാന്നിയിൽ റെജി താഴമൺ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും റാന്നിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തന്നെ തെരഞ്ഞെടുപ്പ് കമ്മറ്റി പരിഗണിച്ചിരുന്നുവെന്ന് റെജി പറയുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യം പരിഗണിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ നേതൃത്വത്തിൻ്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് വിമതനായി താൻ മത്സരിക്കുന്നത്.

ആഴക്കടൽ മത്സ്യബന്ധനം, വിവാദ കമ്പനിയെക്കുറിച്ച് സംസ്ഥാന സർക്കാരിന് വിവരം കൈമാറിയിരുന്നു; വിദേശകാര്യ മന്ത്രാലയം

തിരുവല്ലയിൽ കോൺഗ്രസ് വിമതനായി മത്സരിക്കാൻ തയ്യാറെടുക്കുന്ന അഡ്വ. തോമസ് മാത്യു. കെപിസിസി അംഗം, ഡിസിസി വൈസ് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്തംഗം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചയാളാണ്. യാതൊരു നിവൃത്തിയും ഇല്ലാത്തതിനാലാണ് ജനങ്ങൾ പ്രമുഖ മുന്നണികളുടെ മേൽവിലാസത്തിൽ മത്സരിക്കുന്ന ഇവരില്‍ ഒരാളെ വോട്ടു ചെയ്തു ജയിപ്പിക്കുന്നത്. ഇതിന് ഒരു മാറ്റം വരാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതിനാലാണ് താൻ മത്സരിക്കുന്നതെന്നും അഡ്വ. തോമസ് മാത്യുവിൻ്റെ പറയുന്നു.

യു.ഡി.എഫ് സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇവർ ആവശ്യപ്പെട്ടതിനെ തുടർന്ന് സംസ്ഥാന നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സീറ്റ് ജോസഫ് ഗ്രൂപ്പിനായതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരാണെന്ന് നേതൃത്വം തന്നോട് പറഞ്ഞു. ഇതനുസരിച്ച് പി ജെ ജോസഫിനെ സമീപിച്ചപ്പോള്‍ പാര്‍ട്ടിയുടെ കെട്ടുറപ്പാണ് പ്രധാനമെന്ന് പറഞ്ഞ് നിര്‍ദേശം തള്ളിക്കളഞ്ഞതായും അഡ്വ. തോമസ് മാത്യു പറഞ്ഞു. ഈ അവഗണനയിൽ പ്രതിഷേധിച്ചാണ് സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് തോമസ് മാത്യു വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button