KeralaLatest NewsNewsIndiaInternational

ആഴക്കടൽ മത്സ്യബന്ധനം, വിവാദ കമ്പനിയെക്കുറിച്ച് സംസ്ഥാന സർക്കാരിന് വിവരം കൈമാറിയിരുന്നു; വിദേശകാര്യ മന്ത്രാലയം

ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് വിവാദത്തിലായ അമേരിക്കൻ കമ്പനിയെക്കുറിച്ച് കേരളത്തിന് വിവരം നൽകിയിരുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയെ കുറിച്ചുളള വിശദവിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിവരങ്ങൾ മൂന്ന് തവണ കൈമാറിയതായാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം പാർലമെന്റിൽ അറിയിച്ചത്.

കമ്പനിയുടെ വിശദാംശങ്ങൾ അറിയാൻ കേരളം വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടിയിരുന്നുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. കമ്പനിയെ കുറിച്ചറിയിക്കാൻ ന്യൂയോർക്കിലെ കോൺസുലേറ്റുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടു. ലഭിച്ച വിവരങ്ങൾ മൂന്ന് തവണ കേരളസർക്കാരിന് കൈമാറി. 2019 ഒക്ടോബർ 21, ഒക്ടോബർ 25, നവംബർ 6 എന്നീ തീയതികളിലാണ് വിവരങ്ങൾ രേഖാമൂലം കേരളത്തിന് കൈമാറിയത്. വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കമ്പനിയിൽ നിന്ന് മറുപടി ലഭിച്ചില്ല.

ന്യൂയോർക്കിലെ വിലാസം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. കമ്പനിയുടേത് വാടക കെട്ടിടത്തിലെ വിർച്വൽ വിലാസമാണെന്നും വിദേശകാര്യമന്ത്രാലയം കേരളത്തിന് കൈമാറിയ വിവരത്തിൽ വ്യക്തമാക്കുന്നുണ്ട്. കമ്പനിയെ കുറിച്ചുളള മുന്നറിയിപ്പ് കേരളത്തിന് നൽകിയിരുന്നുവെന്ന് നേരത്തെ വിദേശകാര്യസഹമന്ത്രി വി. മുരളീധരനും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button